Post Category
കൈത്തറി തുണിത്തരങ്ങള്‍ക്ക് 20 ശതമാനം വിലക്കിഴിവ്
പാലക്കാട് ടൗണ്‍ ബസ് സ്റ്റാന്റില്‍ ടി.ബി കോംപ്ലക്സില്‍ പ്രവര്‍ത്തിക്കുന്ന കേരള സംസ്ഥാന കൈത്തറി വികസന കോര്പ്പറേഷന് ഷോറൂമില്‍ ക്രിസ്തുമസിനോടനുബന്ധിച്ച് കൈത്തറി തുണിത്തരങ്ങള്‍ക്ക് 20 ശതമാനം റിബേറ്റ് അനുവദിച്ചതായി ഷോറൂം ഇന്‍ചാര്‍ജ്ജ് അറിയിച്ചു. ഡിസംബര്‍ 20 മുതല്‍ 24 വരെയാണ് വിലക്കിഴിവ് ലഭിക്കുക. വിവിധ ഇനം കൈത്തറി മുണ്ടുകള്‍, സെറ്റുമുണ്ടുകള്‍, സെറ്റ് സാരികള്‍, ത്രഡ് വര്‍ക്ക് സാരികള്‍, ബംഗാള്‍ കോട്ടണ്‍ സാരികള്‍, സില്‍ക്ക് സാരികള്‍, ബെഡ്ഷീറ്റുകള്‍, പില്ലോകവര്‍, യൂണിഫോം തുണിത്തരങ്ങള്‍, ഷര്‍ട്ടിങ്ങുകള്‍, ടര്‍ക്കി, തോര്‍ത്ത് കൂടാതെ മറ്റ് തൂണിത്തരങ്ങളും ലഭ്യമാണ്.
സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍,പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും തവണ വ്യവസ്ഥയില്‍ നിബന്ധനകള്‍ക്ക് വിധേയമായി 5000 രൂപയുടെ തുണിത്തരങ്ങള്‍ വായ്പയായി നല്‍കുന്നതാണ്.
date
- Log in to post comments