വിദ്യാർത്ഥികൾക്കായുളള ഓൺലൈൻ പരാതി പരിഹാര സംവിധാനം 'ഫോർ ദി സ്റ്റുഡന്റ്സ്' നിലവിൽ വന്നു
ഉന്നത വിദ്യാഭ്യാസ വകുപ്പിന് അനുബന്ധമായി പ്രവർത്തിക്കുന്ന സംസ്ഥാനത്തെ സർവകലാശാലകളിലെയും അഫിലിയേറ്റഡ് കോളേജുകളിലെയും വിദ്യാർത്ഥികൾക്കുളള പ്രത്യേക ഓൺലൈൻ പരാതി പരിഹാര സംവിധാനം ഫോർ ദി സ്റ്റുഡന്റ്സ് നിലവിൽ വന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ഓഫീസ് വെബ്സൈറ്റ് ആയ http:minister-highereducation.kerala.gov.in , ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ പോർട്ടലായ http://higherducation.kerala.gov.in എന്നീ വെബ്സൈറ്റുകളിലെ പ്രത്യേക ലിങ്കിലൂടെ ഈ സംവിധാനത്തിലേക്ക് പ്രവേശിക്കാം. വിദ്യാർത്ഥികളുടെ പരാതികൾക്ക് പരിഹാരം കാണുന്നതിനുളള സംവിധാനമാണിത.് മൊബൈൽ ഫോൺ നമ്പരും ഇമെയിൽ വിലാസവും ആധാരമാക്കിയാണ് ഇതിലേക്ക് സ്ഥിരം രജിസ്ട്രേഷൻ നൽകുന്നത്. സർവകലാശാലകളിൽ നിന്ന് പരാതിക്കാർക്കുളള മറുപടി ഓൺലൈൻ അക്കൗണ്ടിലൂടെ തന്നെ അറിയിക്കും. ഈ വിവരം പരാതിക്കാരുടെ മൊബൈൽ നമ്പരിൽ എസ്.എം.എസ് ലഭിക്കാനുളള സംവിധാനവുമുണ്ട്. എല്ലാ പ്രവർത്തനങ്ങൾക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിന്റെ നേരിട്ടുളള മേൽനോട്ടം ഉറപ്പ് വരുത്തുന്ന തരത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
പി.എൻ.എക്സ്.1749/19
- Log in to post comments