ക്വട്ടേഷന്‍ ക്ഷണിച്ചു
ക്വട്ടേഷന്‍ ക്ഷണിച്ചു
കോഴിക്കോട് ഗവ. എഞ്ചിനീയറിങ്ങ് കോളേജിലെ കെമിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗത്തിലെ വിവിധ ലാബുകളിലേക്ക് ആവശ്യമായ കണ്‍സ്യൂമബിള്‍സ് വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 17 ന് ഉച്ച രണ്ട് മണി വരെ. ഫോണ്‍ : 0495 2383220, 2383210. വെബ്‌സൈറ്റ് : www.geckkd.ac.in.
ടെലിവിഷന്‍ ജേര്‍ണലിസം : കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു
കേരളസര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണ്‍ നടത്തുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ടെലിവിഷന്‍ ജേണലിസം (ഒരു വര്‍ഷം) കോഴ്‌സിലേക്ക് കോഴിക്കോട് സെന്ററില്‍ അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത ബിരുദം നേടിയവര്‍ക്കും ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. പ്രായപരിധി ഇല്ല . പഠന കാലയളവില്‍ ചാനലുകളില്‍ പരിശീലനം, ഇന്റണ്‍ഷിപ്പ് എന്നിവക്കുള്ള അവസരം ഉണ്ടായിരിക്കും . പ്ലേസ്‌മെന്റ് സഹായവും നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കുന്നതാണ്. ക്ലാസുകള്‍ ജൂലൈ മാസത്തില്‍ കോഴിക്കോട് കെല്‍ട്രോണ്‍ നോളേജ് സെന്ററില്‍ ആരംഭിക്കും. ksg.keltron.in എന്ന വെബ്‌സൈറ്റിലും അപേക്ഷാ ഫോം ലഭിക്കും . കെ.എസ്.ഇ.ഡി.സി ലിമിറ്റഡ് എന്ന പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന 200 രൂപയുടെ ഡി.ഡി സഹിതം പൂരിപ്പിച്ച അപേക്ഷ ജൂണ്‍ 25 നകം സെന്ററില്‍ ലഭിക്കണം. വിലാസം: കെല്‍ട്രോണ്‍ നോളജ് സെന്റര്‍, മൂന്നാം നില, , അംബേദ്ക്കര്‍ ബില്‍ഡിങ് , റെയില്‍വേ സ്റ്റേഷന്‍ ലിങ്ക് റോഡ് , കോഴിക്കോട് , 673002.കൂടുതല്‍ വിവരങ്ങള്‍ക്ക് : 8137969292, 638840883.
ഡിപ്ലോമ പ്രവേശനത്തിന് അപേക്ഷിക്കുവാനുള്ള തീയതി നീട്ടി
ഐ.എച്ച്.ആര്‍.ഡിയുടെ കീഴിലെ 8 മോഡല്‍ പോളിടെക്‌നിക് കോളേജുകളില്‍ 2019-20 അദ്ധ്യയനവര്‍ഷത്തില്‍ ഡിപ്ലോമ പ്രവേശനത്തിന് അപേക്ഷിക്കുവാനുള്ള അവസാന തീയതി നീട്ടി. ജൂണ്‍ 15 ന് വൈകിട്ട് 4 മണി വരെ www.ihrdmptc.org എന്ന അഡ്മിഷന്‍ പോര്‍ട്ടല്‍ വഴി അപേക്ഷകള്‍ സമര്‍പ്പിക്കാം.. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പകര്‍പ്പ് മറ്റ് അനുബന്ധങ്ങള്‍ സഹിതം ജൂണ്‍ 17 ന് 5 മണിയ്ക്ക് മുന്‍പ,് പ്രവേശനം ആഗ്രഹിക്കുന്ന കോളേജ് പ്രിന്‍സിപ്പലിന് സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ അഡ്മിഷന്‍ പോര്‍ട്ടലില്‍ ലഭ്യമാണ്.
പാലുത്പന്ന നിര്‍മ്മാണ പരിശീലനം
ബേപ്പൂര്‍, നടുവട്ടത്തുളള ക്ഷീര വികസന വകുപ്പിന്റെ പരിശീലന കേന്ദ്രത്തില്‍ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലുള്ള സംരംഭകര്‍ക്കും ക്ഷീരസംഘങ്ങള്‍ക്കും ക്ഷീര കര്‍ഷകര്‍ക്കും വേണ്ടി പത്തു ദിവസത്തെ പാലുല്പന്ന നിര്‍മ്മാണ പരിശീലനം സംഘടിപ്പിക്കുന്നു. ജൂണ്‍ 17 മുതല്‍ 27 വരെയാണ് പരിശീലനം. വിവിധ പാലുല്പന്നങ്ങളായ പാല്‍പേഡ, ബര്‍ഫി, മില്‍ക്ക് ചോക്ലേറ്റ്, പനീര്‍, തൈര്, ഐസ്‌ക്രീം, ഗുലാബ് ജാമുന്‍ തുടങ്ങി ഇരുപത്തഞ്ചോളം നാടന്‍ പാലുല്പന്നങ്ങളുടെ നിര്‍മ്മാണം പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. താല്‍പര്യമുളളവര്‍ ജൂണ്‍ 17 ന് രാവിലെ 10 മണിക്ക് മുമ്പായി, ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പു സഹിതം കോഴിക്കോട് ക്ഷീര പരിശീലന കേന്ദ്രത്തില്‍ എത്തേണ്ടണ്‍താണ്. പരിശീലനാര്‍ത്ഥികള്‍ രജിസ്‌ട്രേഷന്‍ ഫീസായി 135-രൂപ അടയ്ക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0495 2414579.
ആധാറുമായി ബന്ധിപ്പിക്കണം
വരും മാസങ്ങളില്‍ റേഷന്‍വിതരണത്തിന് ആധാര്‍ നമ്പര്‍ നിര്‍ബ്ബന്ധമാക്കുന്നതിന്റെ ഭാഗമായി റേഷന്‍ കാര്‍ഡുകളില്‍ ഉള്‍പ്പെട്ട എല്ലാ അംഗങ്ങളുടേയും പേരുകള്‍ ആധാറുമായി ബന്ധിപ്പിക്കാനുള്ള സൗകര്യം പ്രയോജനപ്പെടുത്തേണ്ടതാണ്. എല്ലാ റേഷന്‍ കടകളിലും, ബന്ധപ്പെട്ട റേഷനിംഗ് ആഫീസുകളിലും ആധാര്‍ നമ്പര്‍ ചേര്‍ക്കാനുള്ള സൗകര്യമുണ്ട്. ഈ മാസം 30 നകം ഇതുവരെ ആധാര്‍ ലിങ്ക് ചെയ്യാത്ത എല്ലാ അംഗങ്ങളും ആധാര്‍ നമ്പര്‍ ചേര്‍ക്കാനുള്ള നടപടി നിര്‍ബന്ധമായും സ്വീകരിക്കണമെന്ന് സിറ്റി റേഷനിംഗ് ഓഫീസര്‍ (നോര്‍ത്ത്) അറിയിച്ചു.
- Log in to post comments