Skip to main content

വി.എസ്  അച്യുതാനന്ദന്‍ എം.എല്‍.എ മലമ്പുഴ ഉദ്യാനം സന്ദര്‍ശിച്ചു

 

    മലമ്പുഴ ഉദ്യാനം ശുചീകരണം,  ബസ് സ്റ്റാന്‍റ് നവീകരണം ,  ജയില്‍ നിര്‍മാണം എന്നിവ വിലയിരുത്താന്‍ സ്ഥലം എം.എല്‍.എയും ഭരണപരിഷ്കരണ കമീഷന്‍ ചെയര്‍മാനുമായ വി.എസ് അച്യുതാനന്ദന്‍ നേരിട്ട് സന്ദര്‍ശനം നടത്തി. ഉദ്യാനത്തിന്‍റെ ശുചീകരണവുമായി ബന്ധപ്പെട്ട അവലോകനവും  തുടര്‍പ്രവര്‍ത്തനങ്ങളും കാര്യക്ഷമമായി നടപ്പാക്കണമെന്ന് അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.  സന്ദര്‍ശനത്തില്‍ ജലസേചനവകുപ്പ് ഉദ്യോഗസ്ഥരും തദ്ദേശസ്ഥാപന പ്രതിനിധികളും പങ്കെടുത്തു.

date