Skip to main content

എക്സ്-റേ യൂണിറ്റ് ഉദ്ഘാടനം ചെയ്തു

താമരശേരി താലൂക്ക് ആശുപത്രിയില്‍ സ്ഥാപിച്ച ആധുനിക രീതിയിലുള്ള കമ്പ്യൂട്ടറൈസ്ഡ് എക്സ്-റേ യൂണിറ്റ് കാരാട്ട് റസാഖ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. എംഎല്‍എയുടെ 2018-2019 ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 24.75 ലക്ഷം ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്. 

ഉദ്ഘാടന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്‍ചാര്‍ജ് ലീലാമ്മ മംഗലത്ത് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഹാജറ കൊല്ലരുകണ്ടി, ജില്ലാ പഞ്ചായത്ത് അംഗം വി ഡി ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബീന ജോര്‍ജ്ജ്, ബ്ലോക്ക് പഞ്ചായത്ത് അംഗം എ പി ഹുസയിന്‍, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ മഞ്ജിത, സോമന്‍ പിലാത്തോട്ടം, കണ്ടിയില്‍ മുഹമ്മദ്, കെ മുഹമ്മദ് കുട്ടിമോന്‍, ടി ആര്‍ ഓമനക്കുട്ടന്‍, ഗിരീഷ് തേവള്ളി, ഗഫൂര്‍ കൂടത്തായി, അമിര്‍ മുഹമ്മദ്ഷാജി, പി സി റഹിം എന്നിവര്‍ പങ്കെടുത്തു. 

ആശുപത്രി സൂപ്രണ്ട് ഡോ. എം കേശവനുണ്ണി സ്വാഗതവും നഴ്‌സിങ് സൂപ്രണ്ട് സിസിലി നന്ദിയും പറഞ്ഞു.

 

 

പെരുമണ്ണ ഗ്രാമപഞ്ചായത്ത് -  ഒപ്പം പരിപാടി 20 ന്

കോഴിക്കോട് ജില്ലയിലെ എല്ലാ പഞ്ചായത്ത് / മുനിസിപ്പാലിറ്റി കേന്ദ്രീകരിച്ച് പൊതുജനങ്ങളില്‍ നിന്ന് പരാതികളും അപേക്ഷകളും സ്വീകരിച്ചുവരുന്ന ജില്ലാ കലക്ടറുടെ ഒപ്പം പരിപാടി ജൂണ്‍ 20 ന് ഉച്ചയ്ക്ക് ഒരു മണി മുതല്‍ പെരുമണ്ണ ഗ്രാമപഞ്ചായത്ത് ഹാളില്‍ നടത്തും. അന്നേ ദിവസം തന്നെ ഓട്ടിസം, മെന്റല്‍ റിട്ടാര്‍ഡേഷന്‍, സെറിബ്രല്‍ പാല്‍സി, മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി തുടങ്ങി ബുദ്ധിപരമായ വെല്ലൂവിളി നേരിടുന്നവരുടെ  സ്വത്തിനും ജീവനും സംരക്ഷണം നല്‍കുന്നതിനായുളള നിയമാനുസൃത രക്ഷാകര്‍തൃ സര്‍ട്ടിഫിക്കറ്റും (ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ്) നിരാമയ ഇന്‍ഷൂറന്‍സ് ചേര്‍ക്കാനും പുതുക്കാനും അവസരം ഒരുക്കുന്നു. ഇതിലേക്കായുളള അപേക്ഷകള്‍ മുന്‍കൂടി പെരുമണ്ണ ഗ്രാമപഞ്ചായത്തില്‍ നിന്നും വാങ്ങി പൂരിപ്പിച്ച് പഞ്ചായത്ത് സെക്രട്ടറി വശം എല്‍പ്പിക്കണം.  മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ജോയിന്റ് ബാങ്ക് പാസ് ബുക്ക്, ജനന സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവയുടെ കോപ്പിയും, പാസ്‌പോര്‍ട്ട് സൈസ് രണ്ട് ഫോട്ടോയും അപേക്ഷയോടപ്പം സമര്‍പ്പിക്കണം.

ഓട്ടിസം, മെന്റര്‍ റിട്ടാര്‍ഡേഷന്‍, സെറിബ്രല്‍ പാല്‍സി, മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി ബാധിതരായവര്‍ക്കായി ട്രീറ്റ്‌മെന്റിനും ട്രെയിനിംങ്ങിനുമായി വര്‍ഷത്തില്‍ ഒരു ലക്ഷം രൂപ വരെ സാമ്പത്തിക സഹായം സൗജന്യമായി ലഭിക്കുന്നതിനായിട്ടുളള ഇന്‍ഷൂറന്‍സ് പദ്ധതിയാണ് നിരാമയ. 

 

 

 

നിയമസഹായ ക്ലിന്ക്ക് സ്‌നേഹിതയുടെ ഉദ്ഘാടനം ഇന്ന്(ജൂണ്‍ 11)

 

 

കുടുംബശ്രീ ജില്ലാ മിഷന്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന നിയമസഹായ ക്ലിനിക്ക് സ്നേഹിതയുടെ ഉദ്ഘാടനം ഇന്ന്(ജൂണ്‍ 11) ന് രാവിലെ 11 മണിക്ക് ടൗണ്‍ഹാളില്‍ സബ്ജഡ്ജ് എ.വി ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. കുടുംബശ്രീ ജില്ലാ മിഷന്‍ കോഓഡിനേറ്റര്‍ പി സി കവിത അദ്ധ്യക്ഷയായിരിക്കും. അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ പി വാഹിദ് മുഖ്യാതിഥിയായിരിക്കും. തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളിലെ പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

 

നഴ്‌സിംഗ് അസിസ്റ്റന്റ് മേഖലയില്‍ തൊഴിലവസരം

 

കേന്ദ്ര കേരള സര്‍ക്കാര്‍ കുടുംബശ്രീ മുഖേന നടത്തുന്ന പദ്ധതിയിലൂടെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലുകളില്‍ ഒഴിവുളള നഴ്‌സിംഗ് അസി. പോസ്റ്റുകളിലേക്ക് ആവശ്യമായ പരിശീലനവും തൊഴില്‍ അവസരവും നല്‍കുന്നു. സയന്‍സ്, വി.എച്ച്.എസ്.സി സയന്‍സ്, ബയോമാക്‌സ് ഹയര്‍ സെക്കണ്ടറി യോഗ്യതയുളള പഞ്ചായത്തുകളിലെ എസ്.സി/എസ്.ടി/മുസ്ലീം/ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍പ്പെട്ട യുവതികള്‍ക്കാണ് അവസരം. അര്‍ഹരായവരെ തെരഞ്ഞെടുക്കുന്നതിന് ജൂണ്‍ 12 ന് രാവിലെ 10.30 ന് ന•ണ്ട പഞ്ചായത്ത് ഹാളില്‍ ആപ്പറ്റിറ്റിയൂഡ് ടെസ്റ്റും അഭിമുഖ കൗണ്‍സിലിംഗും നടത്തുന്നു. താല്‍പര്യമുളളവര്‍ എസ്.എസ്.എല്‍.സി, ഹയര്‍ സെക്കണ്ടറി സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് തുടങ്ങിയവയുടെ കോപ്പികളും ഫോട്ടോയുമെടുത്ത് ന•ണ്ട പഞ്ചായത്ത് ഹാളില്‍ രക്ഷിതാക്കളുമായി  എത്തണം. ഉദ്യോഗാര്‍ത്ഥികള്‍ ബി.പി.എല്‍, തൊഴിലുറപ്പ്, കുടുംബശ്രീ കുടുംബാംഗങ്ങളില്‍ ഏതെങ്കിലും അംഗമായിരിക്കണം.

 

 

ക്വാട്ടേഴ്‌സ് അനുവദിക്കല്‍

 

കോഴിക്കോട് വെളളിമാടുകുന്നിലെ എന്‍.ജി.ഒ ക്വാര്‍ട്ടേഴ്‌സ്/ഫ്‌ളാറ്റ്  അനുവദിച്ച് കിട്ടാന്‍ 2017 ഡിസംബര്‍ 31 വരെ അപേക്ഷ സമര്‍പ്പിച്ച് കാത്തിരിക്കുന്നവരെല്ലാം മുന്‍ഗണനാ പട്ടിക പുതുക്കുന്നതിനായി അവരവരുടെ മേലധികാരി നല്‍കുന്ന സാക്ഷ്യപത്രം സഹിതം ജൂണ്‍ 25 ന് മുമ്പ് കലക്ടറേറ്റിലെ ഡി സെക്ഷനുമായി ബന്ധപ്പെടണമെന്ന് ജില്ലാ  കലക്ടര്‍ അറിയിച്ചു. ഫോണ്‍ - 0495 2370518.

date