Skip to main content

ചുമട്ടുകൂലിപ്പട്ടിക പുതുക്കല്‍ യോഗം: തീരുമാനമായില്ല

 

ജില്ലാതല ചുമട്ടുകൂലിപ്പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാകലക്ടര്‍ ഡി. ബാലമുരളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനമാകാതെ പിരിഞ്ഞു. നിലവിലെ ചുമട്ടുകൂലിയില്‍ 15 ശതമാനം വരെ വര്‍ധനവിന് വ്യാപാരി പ്രതിനിധികള്‍ സമ്മതിച്ചെങ്കിലും 25 ശതമാനം വരെ വര്‍ധനയാണ് തൊഴിലാളി പ്രതിനിധികള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ കലക്ടര്‍ ഇടപെട്ട് 18 ശതമാനം വരെ ചുമട്ടുകൂലി വര്‍ധനവിന് ശ്രമിച്ചെങ്കിലും 20 ശതമാനത്തിന് താഴെയുള്ള നീക്കുപോക്കുകള്‍ക്ക് തൊഴിലാളി പ്രതിനിധികള്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞത്. 
ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ ലേബര്‍ ഓഫീസര്‍ (ജനറല്‍) സി.എം സെക്കീന, ജൂനിയര്‍ സൂപ്രണ്ട് അഷ്‌റഫ് പിലാലിശ്ശേരി, തൊഴിലുടമകള്‍, തൊഴിലാളി പ്രതിനിധികള്‍, വിവിധ തൊഴിലാളി സംഘടന നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date