Skip to main content

സബ്‌സിഡി രാസവള വില്‍പ്പന തിരിച്ചറിയല്‍  കാര്‍ഡ് നിര്‍ബന്ധമാക്കി

 

                ജനുവരി 1 മുതല്‍ സബ്‌സിഡിയോടുകൂടിയുള്ള രാസവള ചില്ലറ വില്‍പ്പന പി.ഒ.എസ്. (പോയിന്റ് ഓഫ് സെയില്‍) മെഷീന്‍ മുഖേന മാത്രമായിരിക്കുമെന്ന്  പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.ഫെര്‍ട്ടിലൈസര്‍ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ജില്ലയിലും സബ്‌സിഡിയോടു കൂടിയ രാസവള വില്‍പ്പന പൂര്‍ണ്ണമായും ഡി.ബി.ടി സമ്പ്രദായത്തിലാക്കുന്നത്. ഇതോടെ സബ്‌സിഡി കര്‍ഷകന്റെ അക്കൗണ്ടില്‍ നേരിട്ടെത്തും.     വില്‍പനശാലകളില്‍ ഗുണഭോക്താവിന്റെ ആധാര്‍ കാര്‍ഡ് ഉപയോഗിച്ചാണ് വില്‍പന രേഖപ്പെടുത്തുക.   ആധാര്‍ കാര്‍ഡില്ലാത്തപക്ഷം തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് ഇതിനായി ഉപയോഗിക്കാം.  എല്ലാ ചില്ലറ വില്‍പ്പന ശാലകളിലും പി.ഒ.എസ്. മെഷീന്‍ ഉണ്ടായിരിക്കണം.പി.ഒ.എസ്, എം.എഫ്.എം .എസ് ഐ.ഡി എന്നിവ ഇല്ലാത്ത വില്‍പ്പനശാലകള്‍ വില്‍പ്പന നിര്‍ത്തി വെക്കണം. അല്ലാത്ത പക്ഷം ലൈസന്‍സ് റദ്ദുചെയ്യും.ഡിസംബര്‍ 24 ന് അര്‍ദ്ധ രാത്രിയോട് കൂടി പി.ഒ.എസ് സ്റ്റോക്ക് സീറോ ആകുന്നതും സ്റ്റോക്ക് പുനരേകീകരണത്തിന് ശേഷം 25  മുതല്‍ വില്‍പ്പന തുടങ്ങുന്നതുമാണ്.

 

                ജില്ലാ തലത്തില്‍ സ്റ്റോക്ക് പുനര്‍ നിര്‍ണ്ണയത്തിനും മറ്റു നടപടികള്‍ ആസൂത്രണം ചെയ്യുന്നതിനുമായി കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍, മൊത്തവിതരണക്കാര്‍, രാസവള കമ്പനി പ്രതിനിധികള്‍,, കോ ഓപ്പറേറ്റീവ് സൊസൈറ്റി രജിസ്റ്റാര്‍ എന്നിവരുടെ സംയുക്ത യോഗം ചേരും. കൃഷി വകുപ്പ് ഉദേ്യാഗസ്ഥരുടെ സാന്നിധ്യത്തില്‍ ഗ്രാമ പഞ്ചായത്തിലെ നിശ്ചയിക്കപ്പെട്ട കേന്ദ്രത്തില്‍ സ്റ്റോക്ക് പുനര്‍ നിര്‍ണ്ണയം നടത്തും. സ്റ്റോക്ക് പുനര്‍ നിര്‍ണ്ണയത്തിന് ശേഷം വില്‍പ്പനക്കാര്‍ ഓപ്പണിംഗ് സ്റ്റോക്ക് സംബന്ധിച്ചും പി.ഒ.എസ് മെഷീന്‍ സംബന്ധിച്ചിട്ടുള്ള റിപ്പോര്‍ട്ട് ബന്ധപ്പെട്ട കൃഷി ഓഫീസര്‍ക്ക് കൈമാറണം. ജില്ലാ കളക്ടര്‍ ചെയര്‍മാനായി വര്‍ക്കിംഗ് ഗ്രൂപ്പ് ജില്ലയില്‍ രൂപവ്തകരിച്ചിട്ടുണ്ട്.  കര്‍ഷകര്‍ക്ക് ഡിസംബര്‍ 23 നകം രാസവളം സാധാരണ നിലയില്‍ മുന്‍കൂര്‍ വാങ്ങാവുന്നതാണ്. രാസവള സബ്‌സിഡി മാറ്റമില്ലാതെ തുടരും.

date