Skip to main content

വെല്ലുവിളി നേരിടുന്ന മക്കളുടെ അമ്മമാര്‍ക്ക് ധനസഹായം

തീവ്ര ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന മക്കളെ സംരക്ഷിക്കേണ്ടി വരുന്ന ബി.പി.എല്‍ കുടുംബങ്ങളിലെ സ്ത്രീ രക്ഷകര്‍ത്താവിന് സ്വയം തൊഴില്‍ കണ്ടെത്തുന്നതിന് ധനസഹായം അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒറ്റത്തവണ ധനസഹായമായി 35,000രൂപ അനുവദിക്കും.  70 ശതമാനമോ അതില്‍ കൂടുതലോ മാനസിക ശാരീരിക വെല്ലുവിളി നേരിടുന്ന വ്യക്തികളുടെ മാതാവിനാണ് ധനസഹായം അനുവദിക്കുക.
  വിധവകള്‍, ഭര്‍ത്താവ് ഉപേക്ഷിച്ചു പോയവര്‍, നിയമപരമായി വിവാഹ മോചനം നേടിയ സ്ത്രീകള്‍, ഭര്‍ത്താവ് ജീവിച്ചിരുന്നിട്ടും വിവാഹ ബന്ധം വേര്‍പ്പെടുത്താതെ ഭര്‍ത്താവില്‍ നിന്നും സഹായം ലഭ്യമാകാത്ത സ്ത്രീകള്‍, അവിവാഹിതരായ അമ്മമാര്‍ എന്നിവര്‍ പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കുന്നതിന് അര്‍ഹരാണ്.  അപേക്ഷാ ഫോറവും വിശദവിവരങ്ങളും സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ ലഭ്യമാണ്.  പൂരിപ്പിച്ച അപേക്ഷ ജില്ലാ സാമൂഹ്യനീതി ഓഫീസര്‍, സിവില്‍ സ്റ്റേഷന്‍, മലപ്പുറം എന്ന വിലാസത്തില്‍ ലഭിക്കണം.

 

date