Post Category
കരിയര്‍ സെമിനാര്‍ നടത്തും
ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷം എസ്.എസ്.എല്‍.സി. പ്ലസ്ടു പാസ്സായ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി ഉന്നത വിദ്യാഭ്യാസ അവസരങ്ങള്‍ പരിചയപ്പെടുത്തുന്ന കരിയര്‍ സെമിനാര്‍ ജൂണ്‍ 15 രാവിലെ 10 ന് പൂക്കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ നടത്തുന്നു. ഉന്നത വിദ്യാഭ്യാസ മേഖലകളെപ്പറ്റിയും ജോലി സാധ്യതകളെപ്പറ്റിയും പ്രമുഖര്‍ ക്ലാസെടുക്കും. താത്പ്പര്യമുള്ളവര്‍ രാവിലെ ഒമ്പതിന് പൂക്കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ എത്തി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ 04832734904, 8921299274
date
- Log in to post comments