ബാലവേല വിരുദ്ധ ദിനാചരണം നടത്തി
വനിതാ ശിശുവികസന വകുപ്പ്, ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ശരണബാല്യം പദ്ധതിയുടെ ഭാഗമായി ജൂണ്‍ 12ന് ബാലവേല വിരുദ്ധ ദിനാചരണം നടത്തി. ഇതോടനുബന്ധിച്ച് കോന്നി എന്‍എസ്എസ് കോളജ് സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്മെന്റിന്റെ സഹകരണത്തോടെ കളക്ടറേറ്റ് കവാടം മുതല്‍ മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് വരെ കൂട്ടയോട്ടം സംഘടിപ്പിച്ചു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്മാന് അഡ്വ.റ്റി.സക്കീര്‍ ഹുസൈന് ഫ്ളാഗ് ഓഫ് ചെയ്തു.
ബാലവേല വിരുദ്ധ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി നിര്‍വഹിച്ചു. വനിതാ ശിശുവികസന വകുപ്പ് ജില്ലാ ഓഫീസര്‍ എല്‍.ഷീബ അധ്യക്ഷത വഹിച്ചു. നഗരസഭാധ്യക്ഷ അഡ്വ.ഗീതാ സുരേഷ് സിഗ്നേച്ചര്‍ കാമ്പയിന് ഉദ്ഘാടനം ചെയ്തു. ജില്ലാ ലേബര്‍ ഓഫീസര്‍ സൗദാമിനി, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ വത്സല, ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ ഡോ.ആന്‍ ഡാര്‍ലി വര്‍ഗീസ്, ശരണബാല്യം നോഡല്‍ ഓഫീസര്‍ എ.ഒ.അബീന്, പ്രസ് ക്ലബ് പ്രസിഡന്റ് ബോബി എബ്രഹാം, ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് പ്രൊഫ.ടി.കെ.ജി.നായര്‍, വര്‍ഗീസ്, ഷാന്‍ രമേശ് ഗോപന്, നിഷാ മാത്യു തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച ബലികൊടുക്കരുത് ബാല്യം എന്ന തെരുവ് നാടകം ശ്രദ്ധേയമായി.
ബാലവേല വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് തൈക്കാവ് സ്കൂളില്‍ നടത്തിയ ഉപന്യാസ രചനയില്‍ 25ല്‍ അധികം സ്കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ പങ്കെടുത്തു.
(പിഎന്‍പി 1373/19)
- Log in to post comments