Skip to main content

കശുമാവ് തൈകള്‍ക്ക് അപേക്ഷിക്കാം

 

കര്‍ഷകര്‍ക്കും മറ്റ് സ്ഥാപനങ്ങള്‍ക്കും കശുമാവിന്‍ തൈകള്‍ ലഭിക്കുന്നതിന് സംസ്ഥാന കശുമാവ് കൃഷി വികസന ഏജന്‍സി ഓണ്‍ലൈന്‍ വഴി രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഇതിനായി www.kasumavukrishi.org എന്ന വെബ്‌സൈറ്റിലൂടെയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ആധാര്‍ കാര്‍ഡ്/ഐഡി കാര്‍ഡ്, കരം അടച്ച രസീത്, ബാങ്ക് പാസ് ബുക്ക്, റേഷന്‍ കാര്‍ഡ് എന്നിവ സ്‌കാന്‍ ചെയ്ത് അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. അപേക്ഷാഫോറം ഡൗണ്‍ലോഡ് ചെയ്തും ഉപയോഗിക്കാം. അപേക്ഷ ഈ മാസം 30ന് മുമ്പ് സംസ്ഥാന കശുമാവ് കൃഷി വികസന ഏജന്‍സിയുടെ കൊല്ലത്തുള്ള ഹെഡ് ഓഫീസിലോ അതത് ഫീല്‍ഡ് ഓഫസര്‍ക്കോ നല്‍കണം. ഫോണ്‍: 9496002828.          (പിഎന്‍പി 1375/19)

 

date