Skip to main content

സി-ഡിറ്റിൽ മാധ്യമ കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന സർക്കാർ സ്ഥാപനമായ സി-ഡിറ്റിന്റെ കവടിയാർ കേന്ദ്രത്തിൽ വിഷ്വൽ മീഡിയ കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു.
ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ, ഡിപ്ലോമ കോഴ്‌സ് ഇൻ വെബ് ഡിസൈൻ & ഡെവലപ്പ്‌മെന്റ് എന്നിവയിൽ ആറുമാസത്തെ കോഴ്‌സുകളാണ്.  സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ വീഡിയോഗ്രാഫി, സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ നോൺ ലീനിയർ എഡിറ്റിംഗ് എന്നിവയിൽ മൂന്നു മാസത്തെ കോഴ്‌സുകളും സർട്ടിഫിക്കറ്റ് കോഴ്‌സ് ഡിജിറ്റൽ സ്റ്റിൽ ഫോട്ടോഗ്രാഫിയിൽ (റഗുലർ/ഈവനിംഗ്) അഞ്ച് ആഴ്ചത്തെ കോഴ്‌സുമുണ്ട്. പ്ലസ്ടുവാണ് എല്ലാത്തിനും യോഗ്യത. അപേക്ഷിക്കാനുള്ള അവസാന തിയതി ജൂൺ 20. താത്പര്യമുള്ളവർ തിരുവനന്തപുരം കവടിയാർ ടെന്നീസ് ക്ലബിനു സമീപമുള്ള സി-ഡിറ്റ് കമ്മ്യൂണിക്കേഷൻ കോഴ്‌സ് ഡിവിഷനുമായി ബന്ധപ്പെടണം. ഫോൺ: 0471-2721917, 8547720167. വെബ്‌സൈറ്റ്:www.ccdcdit.org.  
പി.എൻ.എക്സ്.1757/19

date