Skip to main content

സൗജന്യ പരിശീലനം

 

പട്ടികജാതി വികസന വകുപ്പിന്റെ എംപ്ലോയ്‌മെന്റ് ആന്‍ഡ് ട്രെയിനിംഗ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ  പട്ടികജാതി വിഭാഗത്തിലെ യുവതീയുവാക്കള്‍ക്ക് സൗജന്യ പരിശീലനം നല്‍കുന്നു. സൈന്യത്തിലും അനുബന്ധ സേനകളിലും ജോലി നേടാന്‍ സഹായകമാകുന്ന രണ്ട് മാസം ദൈര്‍ഘ്യമുളള പരിശീലനമാണ് നല്‍കുക. തൊഴില്‍ രഹിതരായ 10-ാം ക്ലാസ്സ് പാസ്സായ 16 നും 27 നും ഇടയില്‍ പ്രായമുളള പട്ടികജാതി യുവതീയുവാക്കള്‍ക്ക്  പങ്കെടുക്കാം.  പരിശീലന പരിപാടിയിലേക്ക് അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്ക് കുറഞ്ഞത് 167 സെന്റീമീറ്റര്‍ ഉയരവും മികച്ച ശാരീരിക ക്ഷമതയും ഉണ്ടായിരിക്കണം. 

കോഴിക്കോട് പി.ആര്‍.റ്റി.സി. യിലാണ് പരിശീലനം. സൈനിക ജോലി നേടാന്‍ താല്പര്യമുളള യുവതീയുവാക്കള്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന സാക്ഷ്യപത്രങ്ങളുടെ  പകര്‍പ്പുകള്‍, ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം, കോട്ടയം സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ആഫീസിലോ, ബ്ലോക്ക്/മുനിസിപ്പാലിറ്റി പട്ടികജാതി വികസന ആഫീസുകളിലോ ഡിസംബര്‍ 28നകം അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷാ                          ഫോമുകള്‍ ആഫീസുകളില്‍ നിന്നും സൗജന്യമായി ലഭിക്കും.  വിശദ വിവരങ്ങള്‍ക്ക് ഫോണ്‍ : 0481 2562503

                                                         (കെ.ഐ.ഒ.പി.ആര്‍-2160/17)    

date