Skip to main content

ക്ഷേമനിധി കുടിശിക

മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായിട്ടുള്ളവര്‍ക്ക് തൊഴിലാളി വിഹിതം കുടിശിക ഒടുക്കാനുള്ള സമയപരിധി ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിച്ചു. ക്ഷേമനിധി തൊഴിലാളി വിഹിതം ഒരു തവണയെങ്കിലും അടച്ച് അംഗമായി രജിസ്റ്റര്‍ ചെയ്ത് സജീവ അംഗത്വമുള്ള തൊഴിലാളികള്‍ക്ക് കുടിശിക ഒടുക്കാം. എല്ലാ തൊഴിലാളികളും ഈ അവസരം കൃത്യമായി വിനിയോഗിക്കണമെന്ന് ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു.

ഫോണ്‍: 0468-2320158. 

 

 

date