Skip to main content

ജലസംരക്ഷണ പദ്ധതി പരിശീലനം തുടങ്ങി

 

                സുസ്ഥിര ജലസംരക്ഷണ പദ്ധതികള്‍ക്കായി ഹരിതകേരളം മിഷന് കീഴില്‍ ത്രിതല പഞ്ചായത്ത്, നഗരസഭതലത്തില്‍ രൂപീകരിച്ച സാങ്കേതിക സമിതി അംഗങ്ങള്‍ക്കായി കില സംഘടിപ്പിക്കുന്ന പരിശീലനം ആംരംഭിച്ചു.   പനമരം, മാനന്തവാടി, ബ്ലോക്കുകള്‍ക്ക് കീഴിലെ സാങ്കേതിക സമിതി അംഗങ്ങള്‍ക്കാണ് മാനന്തവാടി കരുണാകരന്‍ സ്മാരക ഹാളില്‍ പരിശീലനം നല്‍കിയത്.നീര്‍ത്തട ഭൂപടം തയ്യാറാക്കല്‍, തൊഴിലുറപ്പ് പദ്ധതികളും നീര്‍ത്തട പദ്ധതികളും, ജലസേചന നിര്‍മ്മിതികളുടെ രൂപകല്‍പന, നീര്‍ത്തട മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കല്‍, നീര്‍ത്തട സംരക്ഷണത്തില്‍ കൃഷിയുടെ പ്രാധാന്യം, തരിശ്ശ്കൃഷി, ജല ബഡ്ജറ്റിംഗ് എന്നിവയെ കുറിച്ചാണ് ക്ലാസുകള്‍ സംഘടിപ്പിച്ചത്. ജലസേചന വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ ഷീല ജോണ്‍, ഹരിതകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ബി.കെ.സുധീര്‍ കിഷന്‍, അസി.എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ പി.ഡി.അനിത, അസി.ഡെവലപ്പ്‌മെന്റ് കമ്മീഷണര്‍ പി.സി.മജീദ്, കില ഫാക്കല്‍റ്റി പി.സി.മാത്യു എന്നിവര്‍ നേതൃത്വം നല്‍കി.   കല്‍പ്പറ്റ, ബത്തേരി ബ്ലോക്കുകള്‍ക്കും ഗ്രാമ പഞ്ചായത്തുകള്‍ക്കും, നഗരസഭകള്‍ക്കും ഉള്ള പരിശീലനം ഡിസംബര്‍ 21, 22 തീയ്യതികളില്‍ സു.ബത്തേരി നഗരസഭ കമ്മ്യൂണിറ്റി ഹാളില്‍ നടത്തും. ഓരോ ഗ്രാമ പഞ്ചായത്ത്/നഗരസഭകളില്‍ നിന്നും 10 അംഗങ്ങളാണ് പരിശീലനത്തില്‍ പങ്കെടുക്കേണ്ടതെന്ന് ഹരിതകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ അറിയിച്ചു.

date