'സൈന്‍സ് ഓഫ് പ്രസന്‍സ്' സംഘ ചിത്ര-ശില്പകലാ പദര്‍ശനം
എറണാകുളം : കേരള ലളിതകലാ അക്കാദമി എറണാകുളം ദര്‍ബാര്‍ ഹാള്‍ കലാകേന്ദ്രം ആര്‍ട്ട് ഗ്യാലറിയില്‍ അഖില്‍ വിജയകുമാര്‍, അയ്യപ്പദാസ് ഐ.ആര്., വിഷ്ണു സി.എസ്. എന്നിവരുടെ 'സൈന്‍സ് ഓഫ് പ്രസന്‍സ്' സംഘ ചിത്ര-ശില്പകലാ പ്രദര്‍ശനം സംഘടിപ്പിക്കുന്നു. 2019 ജൂണ്‍ 15 ന് വൈകുന്നേരം 5 മണിക്ക് ചിത്രകാരനും ശില്പിയുമായ എം.പി. നിഷാദ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും.അഖില്‍ വിജയകുമാര്‍ തന്റെ വര്‍ക്കുകളില്‍ അന്വേഷിച്ചത് 'പ്രകാശ'മാണെന്നും പ്രകൃതിയോ ഒരു മനുഷ്യന്റെ കണ്ടുപിടുത്തമോ അല്ലാതെ അതിലുപരി പ്രകാശത്തിന്റെ അര്‍ത്ഥവും സാധ്യതകളും അതിന്റെ സാഹചര്യത്തിനും കാലഘട്ടത്തിനും അനുസരിച്ച് രൂപത്തിലും സ്വഭാവത്തിലും വ്യത്യാസം വരുന്നതാണെന്നും, അത്തരത്തിലുള്ള ഒരു ആവിഷ്കാരമാണ് തന്റെ രചനകളില്‍ ഉള്ളതെന്നും അഖില്‍ വിജയകുമാര്‍ പറയുന്നു. സെന്‍ ബുദ്ധിസ്റ്റ് തത്ത്വത്തിലെ കാഴ്ചപ്പാടുകളെ മുന്‍നിര്‍ത്തിയാണ് താന്‍ ചിത്രരചന നടത്തുന്നതെന്നും അബ്സ്ട്രാറ്റ് സ്വഭാവത്തില്‍ നില്‍ക്കുന്നതാണ് തന്റെ മിക്ക സൃഷ്ടികളെന്നും സൃഷ്ടികളില്‍ ഒരു മെറ്റീരിയലിനൊപ്പം മറ്റു മെറ്റീരിയലുകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള സമന്വയത്തെ ആശ്രയിക്കുന്നതായും അയ്യപ്പദാസ് പറയുന്നു. പ്രകൃതി ദൃശ്യങ്ങളാണ് തന്റെ ചിത്രങ്ങളിലെ പ്രാഥമിക കാഴ്ചയെന്നും, പ്രകൃതിയിലെ നാമാവശേഷമാവാന്‍ പോകുന്ന അല്ലെങ്കില്‍ അതിന് ഇരയായ ചില മരങ്ങള്‍ കാണുമ്പോള്‍ എന്റെ ചില അനുഭവ സാഹചര്യവുമായി സാമ്യം തോന്നുന്നുവെന്നും മരങ്ങളില്‍ ഒളിച്ചിരിക്കുന്ന അല്ലെങ്കില്‍ കൂടുകെട്ടി പാര്‍ത്തിരിക്കുന്ന ജീവജാലങ്ങളുടെ അവസ്ഥകളാണ് തന്റെ ചിത്രങ്ങളില്‍ ഭൂരിഭാഗവും എന്ന് വിഷ്ണു പറയുന്നു. പ്രദര്‍ശനം ജൂണ്‍ 21 ന് സമാപിക്കും.
- Log in to post comments