Skip to main content

അഭിമുഖം

ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ എല്‍പിഎസ്എ(തമിഴ് മീഡിയം, കാറ്റഗറി നമ്പര്‍ 528/13) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവരില്‍ വണ്‍ടൈം  വേരിഫിക്കേഷനു ശേഷം യോഗ്യരായവര്‍ക്കായി പത്തനംതിട്ട ജില്ലാ പിഎസ് സി ഓഫീസില്‍ വച്ച് നവംബര്‍ ഒന്‍പതിനും പത്തിനും അഭിമുഖം നടത്തും. എസ് എംഎസ്, പ്രൊഫൈല്‍ മെസേജ്, വ്യക്തിഗത മെമ്മോ എന്നിവ മുഖേന അറിയിപ്പ് നല്‍കിയിട്ടുണ്ട്. വണ്‍ടൈം വേരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, വ്യക്തിവിവര കുറിപ്പ് എന്നിവ സഹിതം അഭിമുഖത്തിന് ഹാജരാകണം.

നവംബര്‍ ആറുവരെ അറിയിപ്പ് ലഭിക്കാത്തവര്‍ ജില്ലാ പിഎസ് സി ഓഫീസുമായി ബന്ധപ്പെടണം. സംവരണ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ നിശ്ചിത മാതൃകയിലുള്ള കമ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ്/നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്ത പക്ഷം അഭിമുഖത്തില്‍ പങ്കെടുപ്പിക്കില്ല.

ഫോണ്‍: 0468-2222665. 

 

 

date