Skip to main content

ലോക കേരള സഭയുടെ പ്രഥമസമ്മേളനം: നടത്തിപ്പിനു പ്രവാസി സംഘടനകളുടെ കോര്‍ഡിനേഷന്‍കമ്മിറ്റി

* കെ.ഇ. ഇസ്മായില്‍ രക്ഷാധികാരി 

ജനുവരി 12, 13 ന് നടക്കുന്ന ലോക കേരള സഭയുടെ പ്രഥമസമ്മേളനം വന്‍വിജമാക്കുന്നതിന് കേരളീയ പ്രവാസിസംഘടനകളുടെ വിപുലമായ കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ചു. വിവിധ രാജ്യങ്ങളില്‍ നിന്നും മടങ്ങിയെത്തിയ പ്രവാസികളുടെ സംഘടനകളെ പ്രതിനിധീകരിച്ചു നിരവധി പേര്‍ ഹോട്ടല്‍ ചൈത്രത്തില്‍ നടന്ന കോര്‍ഡിനേഷന്‍ യോഗത്തില്‍ പങ്കെടുത്തു. മുന്‍ മന്ത്രിയും പ്രവാസി ഫെഡറേഷനുകളുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ കെ.ഇ. ഇസ്മായില്‍ രക്ഷാധികാരിയായും  കണ്‍വീനറായി  ശ്രീഷ്മന്‍ പിള്ളയും, ജോയിന്റ്  കണ്‍വീനര്‍മാരായി കലാപ്രേമി ബഷീര്‍, മണികണ്ഠന്‍ നായര്‍, പി.സി. വിനോദ് എന്നിവരും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി പേരൂര്‍ക്കട ബഷീര്‍, ബെന്നി കോട്ടപ്പുറം, അഡ്വ. എച്ച്. ജോഷ്, കെ.പി. ഇബ്രാഹിം, വെള്ളായണി ശ്രീകുമാര്‍, ജലജകുമാരി, ജയകുമാര്‍ കാട്ടാക്കട, സലിംമാറ്റാപ്പള്ളി, സിസ്റ്റര്‍ ജെനസ്‌റ്‌സ് എന്നിവരും അടക്കം അന്‍പത് അംഗ  കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ് രൂപീകരിച്ചത്.

യോഗത്തില്‍ പ്രവാസി ക്ഷേമബോര്‍ഡ് ചെയര്‍മാന്‍ പി.ടി. കുഞ്ഞിമുഹമ്മദ് അധ്യക്ഷനായിരുന്നു. നോര്‍ക്ക റൂട്‌സ്  വൈസ് ചെയര്‍മാന്‍ കെ.വരദരാജന്‍ ലോക കേരളസഭയുടെ തത്വം, ആശയം, സാദ്ധ്യതകള്‍, ഉദ്ദേശലക്ഷ്യങ്ങള്‍  എന്നിവ വിശദീകരിച്ചു. പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡ് അംഗങ്ങളായ കെ.കെ. ശങ്കരന്‍, സജീവ് തൈക്കാട് എന്നിവര്‍ പങ്കെടുത്തു. സി.ജോസ് സ്വാഗതവും ബാദുഷ കടയുന്നി നന്ദിയും പറഞ്ഞു.

പി.എന്‍.എക്‌സ്.5416/17

date