Skip to main content

ഉണര്‍വ് 2017 ക്രിസ്മസ് പുതുവത്സര വിപണന മേള

 

 

കൊച്ചി: എംപ്‌ളോയ്‌മെന്റ് വകുപ്പ് വഴി നടപ്പിലാക്കുന്ന സ്വയംതൊഴില്‍ പദ്ധതികളായ ശരണ്യ, കൈവല്യ, കെസ്‌റു 99, ജോബ് ക്‌ളബ് ഗുണഭോക്താക്കള്‍ക്ക്, തങ്ങളുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നതിനായി നാഷണല്‍ എംപ്‌ളോയ്‌മെന്റ് സര്‍വീസ് വകുപ്പ്, ക്രിസ്മസ് പുതുവത്സര മേള 'ഉണര്‍വ്  2017' ഡിസംബര്‍ 21- ന് സിവില്‍ സ്‌റ്റേഷന്റെ താഴത്തെ നിലയില്‍  സംഘടിപ്പിക്കുന്നു. പ്രസ്തുത വിപണനമേളയില്‍ കേക്ക്, ചോക്‌ളേറ്റുകള്‍, അച്ചാറുകള്‍, സോപ്പ്, സോപ്പുപൊടി ഉത്പന്നങ്ങള്‍, അത്തറുകള്‍, തുണിത്തരങ്ങള്‍, ഫാന്‍സി എൈറ്റംസ് മുതലായവ ഉണ്ടാകും.

 

ക്രിസ്മസ് പുതുവത്സര വിപണനമേള ഉദ്ഘാടനം ഡിസംബര്‍ 21-ന് രാവിലെ 10-ന് ജില്ല കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള നിര്‍വഹിക്കും.  മേഖല എംപ്‌ളോയ്‌മെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ രാജു ഡേവിഡ് സി അദ്ധ്യക്ഷത വഹിക്കും.

date