Post Category
ക്യാംപുകള്‍ സജ്ജമാക്കി
പൊന്നാനിയില്‍ കടലാക്രമണ ഭീഷണി നേരിടുന്നവര്‍ക്കായി ക്യാപുകള്‍ സജ്ജമാക്കി. പൊന്നാനി ആനപ്പടി എ എല്‍ പി സ്കൂള്‍, പാലപ്പെട്ടി ഫിഷറീസ് യു പി സ്കൂള്‍, വെളിയങ്കോട് ആനകത്ത് സ്കൂള്‍ എന്നിവിടങ്ങളിലാണ് ക്യാംപ് ഒരുക്കിയിരിക്കുന്നത്. എന്നാല്‍ നിലവില്‍ ആരും തന്നെ ക്യാംപിലേക്ക് മാറിയിട്ടില്ല. ബന്ധുവീടുകളിലേക്ക് മാറുകയാണ് ചെയ്തിരിക്കുന്നത്.
പൊന്നാനി അഴീക്കല്‍ മുതല്‍ പുതുപൊന്നാനി വരെയുള്ള നഗരസഭാ പരിധിയിലും വെളിയങ്കോട്, പെരുമ്പടപ്പ് പഞ്ചായത്തിലെ തീരദേശ മേഖലയിലുമാണ് രൂക്ഷമായ കടലാക്രമണം നേരിടുന്നത്.
കടലാക്രമണത്തില്‍ തീരത്തെ വീടുകള്‍ കടലെടുത്തു. നിരവധി വീടുകളില്‍ വെള്ളം കയറി. തീരത്തെ നൂറുകണക്കിന് തെങ്ങുകള്‍ കടലെടുത്തിട്ടുണ്ട്. ദുരിതബാധിത പ്രദേശങ്ങള്‍ തഹസില്‍ദാരും ജനപ്രതി ധിനികളും വില്ലേജ് ഓഫീസര്‍മാരും സന്ദര്‍ശിച്ചു.
date
- Log in to post comments