താലൂക്ക് ആശുപത്രിയില്‍ ബ്ലഡ് സ്റ്റോറേജ് യൂണിറ്റ്
മലപ്പുറം താലൂക്ക് ആശുപത്രിയില്‍ ബ്ലഡ് സ്റ്റോറേജ് യൂണിറ്റ് ആരംഭിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ സി എച്ച് ജമീല ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ പെരുമ്പള്ളി സൈദ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷതയ റജീന ഹുസൈന്‍, പരി മജീദ്, കൗണ്‍സിലര്‍മാരായ ഒ സഹദേവന്‍, ഹാരിസ് ആമിയന്‍, കെ.കെ. മുസ്തഫ , കെ.വി വത്സല ടീച്ചര്‍, സെക്രട്ടറി എന്‍ കെ കൃഷ്ണകുമാര്‍, എഞ്ചിനീയര്‍ ബാലസുബ്രമണ്യന്‍, ആശുപത്രി വികസന സമിതിയംഗങ്ങളായ ഉപ്പൂടന്‍ ഷൗക്കത്ത്, പി പി കുത്താന്‍, കെ വി ബാലകൃഷ്ണന്‍ മാസ്റ്റര്‍, റഈസ് കളപ്പാടന്‍, കളപ്പാടന്‍ നൗഷാദ്, ഡോ രാജഗോപാല്‍ ,സൂപ്രണ്ട് ഡോ, അലീഗര്‍ ബാബു പങ്കെടുത്തു. സ്റ്റേറ്റ് എയിഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി അനുവദിച്ച 5 ലക്ഷം ചെലവഴിച്ചാണ് രക്ത സംഭരണ യൂണിറ്റ് സ്ഥാപിച്ചത്, ആശുപത്രിയിലുളള രോഗികള്‍ക്കാവശ്യമായ രക്തം അടിയന്തിരമായി ലഭ്യമാക്കാന്‍ കഴിയും. മഞ്ചേരി മെഡിക്കല്‍ കോളജിന്റെ സബ് സെന്ററായാണ് പ്രവര്‍ത്തിക്കുക.
- Log in to post comments