Post Category
പനി ബാധിതര്‍ക്ക് ഹോമിയോ ചികിത്സ
ജില്ലയിലെ എല്ലാ സര്‍ക്കാര്‍ -സ്വകാര്യ ഹോമിയോ ചികിത്സാ സ്ഥാപനങ്ങളിലും പനി ബാധിതര്‍ക്ക് ചികിത്സാ സംവിധാനം ഏര്‍പ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) ഡോ. വി.എം ശശിധരന്‍ അറിയിച്ചു. എല്ലാ സ്ഥാപനങ്ങളിലും പ്രത്യേക പനി ചികിത്സാ രജിസ്റ്ററുകള്‍ സൂക്ഷിക്കും. പനിയോടൊപ്പം മറ്റു ഗുരുതര രോഗങ്ങള്‍ കണ്ടെത്തുന്നവര്‍ക്ക് വിദഗ്ദ്ധ ചികിത്സാ ലഭ്യമാക്കുന്നതിന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് (ആരോഗ്യം) റിപ്പോര്‍ട്ട് ചെയ്യും. തദ്ദേശ സ്ഥാപനങ്ങളുമായി ചേര്‍ന്ന് പ്രതിരോധ മെഡിക്കല്‍ ക്യാമ്പുകളും ആസൂത്രണം ചെയ്തിട്ടുണ്ട്. പ്രതിരോധ മരുന്നുകള്‍ എല്ലാ സര്‍ക്കാര്‍ ഹോമിയോ ആശുപത്രികളിലും ഡിസ്പന്‍സറികളിലും ലഭ്യമാക്കിയിട്ടുണ്ട്.
date
- Log in to post comments