Skip to main content

സ്കോളര്‍ഷിപ്പ്

പട്ടികജാതിയില്‍ നിന്നും ക്രിസ്തുമതം സ്വീകരിച്ചവരും അര്‍ഹതയുള്ളവരുമായ ശുപാര്‍ശിത വിഭാഗങ്ങളില്‍പ്പെട്ട (ഒ.ഇ.സി) സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ക്ക് കേരള സംസ്ഥാന പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വിഭാഗ വികസന കോര്‍പ്പറേഷന്‍ സ്കോളര്‍ഷിപ്പ് നല്‍കും. 

 

കഴിഞ്ഞ മാര്‍ച്ചിലെ നാലാം ക്ലാസ്സ് പരീക്ഷയില്‍  എല്ലാ വിഷയങ്ങള്‍ക്കും څഎ ഗ്രേഡ്چ നേടിയ ബി.പി.എല്‍. കുടുംബങ്ങളില്‍പ്പെട്ടവരെയാണ് പരിഗണിക്കുക. 
തെരഞ്ഞടുക്കപ്പെടുന്ന 100 പേര്‍ക്ക് പഠന മികവിന്‍റെ അടിസ്ഥാനത്തില്‍ 10-ാം ക്ലാസ്സ് വരെ   സ്കോളര്‍ഷിപ്പ്  ലഭിക്കും. 5-7  ക്ലാസ്സ്  വരെ   3000 രൂപയും 8-10 ക്ലാസ്സ് വരെ 4000 രൂപയും പ്രതിവര്‍ഷം ലഭിക്കും.  കൂടാതെ  കരിയര്‍ ഗൈഡന്‍സ്, വ്യക്തിത്വ വികസനം,  നേതൃത്വ പാടവം, കമ്പ്യൂട്ടര്‍ തുടങ്ങിയ വിഷയങ്ങളില്‍ പരിശീലനവും നല്‍കും. 

 

ജാതി, വരുമാന സര്‍ട്ടിഫിക്കറ്റ്, നാലാം ക്ലാസിലെ അവസാന പരീക്ഷയുടെ സാക്ഷ്യപ്പെടുത്തിയ മാര്‍ക്ക് ലിസ്റ്റ്  എന്നിവ സഹിതം അപേക്ഷ ജൂലൈ 15 വൈകിട്ട് അഞ്ചിനകം നല്‍കണം. അപേക്ഷഫോറം കോര്‍പ്പറേഷന്‍റെ  കോട്ടയം റീജിയണല്‍ ഓഫീസില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0481 2564304

date