Skip to main content

എം.ആർ.എസിൽ ഒഴിവ്

ആലപ്പുഴ: പുന്നപ്ര ഡോ. അംബേദ്കർ മെമ്മോറിയൽ ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ സ്‌കൂളിലെ വിവിധ ക്ലാസ്സുകളിലെ ഒഴിവുകളിലേക്ക് പരീക്ഷ നടത്തി പ്രവേശനം നൽകുന്നു. ആറാം ക്ലാസിലേക്ക്  പട്ടിക വർഗക്കാർക്ക്   ഒരൊഴിവും ജനറൽ സീറ്റിലേക്ക് ഒരൊഴിവുമാണുള്ളത്. പട്ടിക വർഗക്കാർക്ക്  ഏഴ്, എട്ട്, ഒമ്പത്, 10 ക്ലാസിൽ യഥാക്രമം അഞ്ച്, നാല്, ഒന്ന്, രണ്ട്  ഒഴിവുകളുണ്ട്.  പട്ടികവർഗ വിഭാഗ വിദ്യാർത്ഥികളുടെ അഭാവത്തിൽ പട്ടികജാതി വിദ്യാർത്ഥികളേയും പരിഗണിക്കും. അപേക്ഷകർ പ്രവേശന പരീക്ഷ എഴുതുന്നതിനായി ജൂൺ 19ന് രാവിലെ 10ന് ഡോ. അംബേദ്ക്കർ മെമ്മോറിയൽ ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ എത്തണം. വാർഷിക വരുമാനം ഒരു ലക്ഷത്തിൽ കവിയാൻ പാടില്ല. വിശദവിവരത്തിന് ഫോൺ: 0477 2268442.

വാഹനം  വാടകയ്ക്ക്

ആലപ്പുഴ: ചമ്പക്കുളം ഐ.സി.ഡി.എസ് പ്രോജക്ടിലെ ഓഫീസ് ആവശ്യങ്ങൾക്കായി കരാർ വ്യവസ്ഥയിൽ വാഹനം  വാടകയ്ക്ക് നൽകുന്നതിനായി താൽപര്യമുള്ള  വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്ന് മുദ്രവച്ച ടെൻഡറുകൾ ക്ഷണിച്ചു.  ജൂൺ 19 വരെ  ടെൻഡർ സ്വീകരിക്കും.ഫോൺ: 9495386469. 
.

date