Skip to main content

പാചകവാതക ഓപ്പണ്‍ ഫോറം 25 ന് പരാതികള്‍ 22 വരെ സ്വീകരിക്കും

 

ജില്ലയിലെ ഗാര്‍ഹികാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറുകളുടെ ദുരുപയോഗം തടയല്‍, ഗ്യാസ് സിലിണ്ടറുകളുടെ ലഭ്യത, ഗ്യാസ് വിതരണം സംബന്ധിച്ച്്  ഉപഭോക്താക്കള്‍ക്കുള്ള പരാതി പരിഹാരത്തിനായി ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ഗ്യാസ് ഏജന്‍സി ഉടമകള്‍, ഓയില്‍ കമ്പനി പ്രതിനിധികള്‍, ഉപഭോക്താക്കളുടെ ഓപ്പണ്‍ ഫോറം ജൂണ്‍ 25 ന് രാവിലെ 11 ന് കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. ഉപഭോക്താകള്‍ ഗ്യാസ് സംബന്ധിച്ച പരാതികള്‍ ജൂണ്‍ 22 ന് വൈകിട്ട് അഞ്ചിനകം ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസുകള്‍, ജില്ലാ സപ്ലൈ ഓഫീസ് എന്നിവിടങ്ങളില്‍ തപാലായോ നേരിട്ടോ നല്‍കാം. ബന്ധപ്പെട്ടവര്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

date