Skip to main content

സൈക്ലിംഗ് ടെസ്റ്റും വണ്‍ടൈം വെരിഫിക്കേഷനും 18 മുതല്‍ 

 

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വിവിധ കമ്പനി / ബോര്‍ഡ്/ കോര്‍പ്പറേഷനുകളിലെ ലാസ്റ്റ് ഗ്രേഡ് സര്‍വ്വന്റ്സ് തസ്തികയിലേയ്ക്കുള്ള (കാറ്റഗറി നമ്പര്‍: 113/ 2017) ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് (ജില്ലയിലെ പുരുഷ ഉദ്യോഗാര്‍ത്ഥികള്‍ക്കു മാത്രം) സൈക്ലിംഗ് ടെസ്റ്റും വണ്‍ടൈം വെരിഫിക്കേഷനും നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ പ്രവേശന ടിക്കറ്റും അസ്സല്‍ തിരിച്ചറിയല്‍ രേഖയും മറ്റു ബന്ധപ്പെട്ട രേഖകളും സഹിതം ജൂണ്‍ 18 മുതല്‍ 22 വരെ രാവിലെ 7ന് ജില്ലാ പിഎസ്സി ഓഫീസില്‍ നടക്കുന്ന  ടെസ്റ്റിലും വെരിഫിക്കേഷനിലും പങ്കെടുക്കണമെന്ന് ജില്ലാ ഓഫീസര്‍ അറിയിച്ചു. ഇത് സംബന്ധിച്ച് ഉദ്യോഗാര്‍ത്ഥികള്‍ക്ക് എസ്എംഎസ് / പ്രൊഫൈല്‍ മെസ്സേജ് നല്‍കിയിട്ടുണ്ട്. ഫോണ്‍: 0491 2505398. 

date