Skip to main content

സീറ്റ് ഒഴിവ്

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ ആണ്‍കുട്ടികള്‍ക്കായുള്ള കുഴല്‍മന്ദം നടുവത്തപ്പാറ ഗവ: മോഡല്‍ റെസിഡന്‍ഷ്യല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍  സയന്‍സ് (ബയോ മാത്‌സ് ), കൊമേഴ്‌സ് വിത്ത് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ വിഷയങ്ങളില്‍ പ്ലസ്് വണ്‍ ക്ലാസ്സുകളില്‍  സീറ്റ് ഒഴിവ്.  പട്ടികജാതി-വര്‍ഗ്ഗ-ജനറല്‍ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ ജൂണ്‍ 20  ന് മുമ്പ്് സ്‌കൂളില്‍ നേരിട്ട് എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. പ്രവേശനം  ലഭിക്കുന്ന  വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച പഠന സൗകര്യങ്ങളോടൊപ്പം  സൗജന്യ താമസം,  ഭക്ഷണം, പഠനോപകരണങ്ങള്‍ എന്നിവ ലഭിക്കും. ഫോണ്‍: 04922217217, 9847866388.

date