Skip to main content

ഇറച്ചിക്കോഴി വളര്‍ത്തല്‍ സൗജന്യ പരിശീലനം

 

മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മലമ്പുഴ ഐടിഐയ്ക്ക്  സമീപമുള്ള മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ ജൂണ്‍ 20 മുതല്‍ 22 വരെ ഇറച്ചിക്കോഴി വളര്‍ത്തലില്‍ സൗജന്യ പരിശീലനം നടക്കും. പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ നേരിട്ടോ ഫോണ്‍ 0491-2815454 എന്ന നമ്പറില്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്തവര്‍ ആധാര്‍ നമ്പറുമായി ജൂണ്‍ 20ന് രാവിലെ 10 ന് മുമ്പ് മലമ്പുഴ മൃഗ സംരക്ഷണ പരിശീലന കേന്ദ്രത്തില്‍ എത്തണമെന്ന്  പരിശീലന കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 0491-2815454

date