കുടുംബശ്രീ- സൗജന്യ തൊഴില്‍ പരിശീലന പദ്ധതിയിലേക്ക് അപേക്ഷിക്കാം
കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന സൗജന്യ തൊഴില്‍ പരിശീലന പദ്ധതിയായ ദീന്‍ ദയാല്‍ ഉപാദ്ധ്യായ- ഗ്രാമീണ്‍ കൗശല്യയ്ക്ക് കീഴില്‍ മുണ്ടൂര്‍ ആര്യനെറ്റ് കോളേജില്‍ ആരംഭിച്ച സൗജന്യ തൊഴില്‍ പരിശീലന പദ്ധതിയിലേക്ക് അപേക്ഷിക്കാം. മൂന്ന്മാസ കാലാവധിയുള്ള കസ്റ്റമര്‍റിലേഷന്‍ഷിപ്പ് മാനേജ്മന്റ്, ബ്രോഡ്ബാന്‍ഡ് ടെക്നിഷ്യന്‍ കോഴ്സുകളിലേക്കാണ് അവസരം. ബി.പി.എല്‍, കുടുംബശ്രീ - തൊഴിലുറപ്പ് എന്നിവയില്‍ ഉള്‍പ്പെട്ട കുടുംബാംഗമായിരിക്കണം. 18 നും 26 നും ഇടയില്‍ പ്രായമുളള യുവതി- യുവാക്കള്‍ക്ക് അപേക്ഷിക്കാം. പ്രവേശനം ലഭിക്കുന്നവര്‍ക്ക്് താമസം, ഭക്ഷണം, യൂണിഫോം, പഠന സാമഗ്രികള്‍ സൗജന്യമായി ലഭിക്കും. താല്‍പര്യമുള്ളവര്‍ ജൂണ്‍ 17 മുതല്‍ 21 വരെ മുണ്ടൂര്‍ ആര്യനെറ്റ് കോളേജില്‍ പ്രവര്‍ത്തിക്കുന്ന ഡി.ഡി.യു.ജി.കെ.വൈ പരിശീലന സ്ഥാപനത്തില്‍ നേരിട്ട് എത്തി രജിസ്റ്റര്‍ ചെയണം. ഫോണ്‍: 8301000696, 7907054605, 7907694575.
- Log in to post comments