വിജിലന്‍സ് ആന്റി കറപ്ഷന്‍ ബ്യൂറോ പാലക്കാട് യൂനിറ്റ് ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി നിര്‍വഹിക്കും
വിജിലന്‍സ് ആന്റി കറപ്ഷന്‍ ബ്യൂറോ പാലക്കാട് യൂണിറ്റിനായി നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന്(ജൂണ്‍ 16) ഉച്ചയ്ക്ക് 2.30 ന് പാലക്കാട് ജില്ലാ ലൈബ്രറിക്ക് സമീപമുള്ള വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. പട്ടികജാതിവര്‍ഗ്ഗപിന്നാക്കക്ഷേമനിയമസാംസ്‌ക്കാരികപാര്‍ലമെന്റരികാര്യ വകുപ്പ് മന്ത്രി എ.കെ ബാലന്‍ അധ്യക്ഷനാകും. പരിപാടിയില്‍ ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി മുഖ്യപ്രഭാഷണം നടത്തും. നിയുക്ത എം.പി വി.കെ.ശ്രീകണ്ഠന്‍, ഷാഫി പറമ്പില്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.ശാന്തകുമാരി, നഗരസഭാ ചെയര്‍പേഴ്‌സണ്‍ പ്രമിളാ ശശിധരന്‍, വിജിലന്‍സ് ആന്റി കറപ്ഷന്‍ ബ്യൂറോ എ.ഡി.ജി.പി ആന്റ് ഡയറക്ടര്‍ അനില്‍ കാന്ത്, ജില്ലാ കലക്ടര്‍ ഡി.ബാലമുരളി, വിജിലന്‍സ് ആന്റി കറപ്ഷന്‍ ബ്യൂറോ മദ്ധ്യമേഖലാ പോലീസ് സൂപ്രണ്ട് കെ.കാര്‍ത്തിക് ഐ.പി.എസ്, വിജിലന്‍സ് ആന്റി കറപ്ഷന്‍ ബ്യൂറോ ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് എച്ച്. വെങ്കിടേഷ് ഐ.പി.എസ്, പി.ഡബ്ല്യൂ.ഡി കെട്ടിട വിഭാഗം സൂപ്രണ്ടിങ് എഞ്ചിനീയര്‍ എന്‍. സൈജാമോള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
- Log in to post comments