മുതിര്‍ന്ന പൗരന്‍മാരുടെ അവകാശ സംരക്ഷണം കുടുംബങ്ങളില്‍ തുടങ്ങണം: ജില്ലാപഞ്ചായത്ത് പ്രസിഡന്റ്
വാര്‍ദ്ധക്യകാല പെന്‍ഷന്‍, പകല്‍ സമയവേദി, സ്വത്ത് സംരക്ഷണം തുടങ്ങിയ മുതിര്‍ന്ന പൗരന്‍മാര്‍ക്കായുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതോടൊപ്പം അവയുടെ നിലനില്‍പ്പ് ഉറപ്പിക്കും വിധമാണ് സര്‍ക്കാര്‍ നിലവിലുള്ള നിയമത്തെ രൂപപ്പെടുത്തിയിരിക്കുന്നതെന്ന് മുതിര്‍ന്ന പൗരന്‍മാരോടുള്ള അധിക്ഷേപ നിരോധന ദിനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി പറഞ്ഞു. പാലക്കാട് ഹോട്ടല്‍ ഗസാലയില്‍ സാമൂഹ്യ നീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടന്ന ബോധവത്കരണ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രസിഡന്റ്. മുതിര്‍ന്ന പൗരന്‍മാരെ ബഹുമാനിക്കുകയെന്ന പരമ്പരാഗതമായ രീതി നമ്മുടെ സംസ്‌ക്കാരത്തില്‍ നി്ന്ന മൂല്യച്യുതി നേരിട്ടുകൊണ്ടിരിക്കുകയാണ്. അവര്‍ക്ക് കിേട്ടണ്ട ബഹുമതി, അംഗീകാരം എന്നിവ ചര്‍ച്ചക്കെടുക്കേണ്ട വിധമുള്ള അവസ്ഥയാണ് ഇപ്പോള്‍ നിലവിലുള്ളതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. മുതിര്‍ന്ന പൗരന്‍മാര്‍ക്കെതിരെയുള്ള സംരക്ഷണ ബാധ്യത പൊതുസമൂഹം ഏറ്റെടുക്കണമെന്ന സന്ദേശമാണ് ഈ പ്രത്യേക ദിനത്തില്‍ ഉള്‍ക്കൊള്ളേണ്ടത്. ഇക്കൂട്ടര്‍ക്കെതിരെയുള്ള അധിക്ഷേപങ്ങളും അക്രമണങ്ങളും തടയിടാനും ഇക്കൂട്ടരുടെ അവകാശങ്ങള്‍ നേടിയെടുക്കാനും നിയമ വ്യവസ്ഥകള്‍ ഉണ്ടെങ്കിലും ആ മനോഭാവം കുടുംബങ്ങളില്‍ നിന്ന് തുടങ്ങേണ്ടതുെണ്ടന്നും പ്രസിഡന്റ് ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
പരിപാടിയില്‍ ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സ ബിന്ദു സുരേഷ് അധ്യക്ഷയായി. ദിനാചരണത്തോടനുബന്ധിച്ച് രാവിലെ 10 ന് അങ്കണവാടി ജീവനക്കാരും സ്‌കൂള്‍ കൗണ്‍സിലേഴ്‌സും പങ്കെടുത്ത പ്ലക്കാര്‍ഡ് ഏന്തിയ റാലിയും ഉണ്ടായി. ദിനാചരണത്തില്‍ അഡ്വ. എന്‍. രാജേഷ്, സി.ഡബ്ല്യു.സി. ചെയര്‍മാന്‍ മെയിന്റനന്‍സ് ആക്ടിനെ കുറിച്ച് ക്ലാസെടുത്തു. സ്വത്തെല്ലാം മക്കള്‍ക്കു നല്‍കി മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കളില്‍ നിന്നും തിരിച്ച് റിവേഴ്‌സ് മോര്‍'്‌ഗേജ് പ്രകാരം സ്വത്തുക്കള്‍ തിരികെ വാങ്ങുത് സംബന്ധിച്ച് ക്ലസ് എടുക്കുകയുണ്ടായി. വി.എസ്. മുഹമ്മദ് കാസിം(റിട്ട. ഡി.വൈ.എസ്.പി, സി.ഡബ്ല്യു.സി. മെമ്പര്‍) വയോജനങ്ങള്‍ ഈ കാലഘട്ടത്തില്‍ കുടുംബത്തിലും സമൂഹത്തിലും നേരിടുന്ന അധിക്ഷേപങ്ങളെ കുറിച്ചും വയോജനങ്ങളുടെ സംരക്ഷണത്തിന് പോലീസുകാരുടെ സേവനങ്ങളെയും കര്‍ത്തവ്യങ്ങളെകുറിച്ചും ക്ലസെടുത്തു. ജില്ലാ വനിത ശിശുവികസന ഓഫീസര്‍ പി. മീര, വയോജന കൗസില്‍ ജില്ലാ കമ്മറ്റിയംഗങ്ങളായ പൊന്മല മാസ്റ്റര്‍, സി.പി. ജോ, പി.എസ്. വാസുദേവന്‍ പങ്കെടുത്തു.
- Log in to post comments