Post Category
ചുമട്ടുകൂലിപ്പട്ടിക 19 ശതമാനം വര്‍ധിപ്പിച്ചു
ജില്ലാതല ചുമട്ടുകൂലിപ്പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ ലേബര്‍ ഓഫീസര്‍ (ജനറല്‍) സി.എം. സെക്കീനയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ നിലവിലുള്ള കൂലിപ്പട്ടികയുടെ കാലാവധി കഴിഞ്ഞ സാഹചര്യത്തില്‍ ചുമട്ട് കൂലി 19 ശതമാനം വര്‍ധിപ്പിക്കാന്‍ തീരുമാനമായി. 2019 ജനുവരി 24 മുതല്‍ 2021 ജനുവരി 24 വരെയാണ് പുതിയ ചുമട്ടുകൂലിപ്പട്ടികയുടെ കാലാവധി. മുന്‍കാല പ്രാബല്യത്തോടെയുള്ള കുടിശ്ശിക ഇല്ല. പ്രാദേശിക ചുമട്ടുകൂലിപ്പട്ടിക ജില്ലാ ചുമട്ടുകൂലിപ്പട്ടികയേക്കാള്‍ ഉയര്‍ന്ന നിരക്കില്‍ പുതുക്കരുതെന്നും ജില്ലാ ലേബര്‍ ഓഫീസര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലാ ലേബര്‍ ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ ഡെപ്യൂട്ടി ലേബര്‍ ഓഫീസര്‍ പി.കെ. ദിവാകരന്‍, തൊഴിലുടമകള്‍, തൊഴിലാളി പ്രതിനിധികള്‍, വിവിധ തൊഴിലാളി സംഘടന നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments