Post Category
ബദിയടുക്കയില്‍ പ്ലാസ്റ്റിക് നിരോധിച്ചു
2018-പ്ലാസ്റ്റിക് മുക്ത ബദിയടുക്ക ഗ്രാമപഞ്ചായത്ത് എന്ന ലക്ഷ്യം സാക്ഷാല്ക്കരിക്കുന്നതിനായി ഗ്രാമപഞ്ചായത്ത് പരിധിയില്‍ 50 മൈക്രോണില്‍ താഴെയുളള പ്ലാസ്റ്റിക്കുകളുടെ ഉപയോഗം സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കര്‍ശനമായി നിരോധിച്ചു. പ്ലാസ്റ്റിക് കവറുകള്‍, ബോട്ടിലുകള്‍, നിരോധിത പ്ലാസ്റ്റിക്കുകള്‍ എന്നിവ ഉല്‍പ്പാദിപ്പിക്കുകയോ ശേഖരിക്കുകയോ വില്ക്കുകയോ കൈകാര്യം ചെയ്യുവാനോ പാടില്ല. 2018 ജനുവരി ഒന്നു മുതല്‍ ഈ വസ്തുക്കള്‍ കണ്ടെടുക്കുന്ന പക്ഷം പിഴ ചുമത്തുകയോ നിയമപ്രകാരമുളള കര്‍ശന നടപടികള്‍ സ്വീകരിക്കുകയോ ചെയ്യുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
date
- Log in to post comments