Post Category
അധിക്ഷേപ നിരോധന ദിനം: ബോധവത്കരണ സെമിനാര്‍ ഇന്ന്
സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വയോജനങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍, അവഗണന, വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ അധിക്ഷേപ നിരോധന ദിനത്തിന്റെ ഭാഗമായുളള ബോധവത്കരണ സെമിനാറിന്റെ ഉദ്ഘാടനം ഇന്ന് (ജൂണ്‍ 15 ന്) രാവിലെ 9.30 ന് ഹോട്ടല്‍ ഗസാലയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.ശാന്തകുമാരി നിര്‍വ്വഹിക്കും. ജൂണ്‍ 17 ന് വൈകിട്ട് മൂന്നിന് നെന്മാറ ബസ് സ്റ്റാന്റ് പരിസരത്ത് നടക്കുന്ന വാഹന പ്രചരണ ജാഥ നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. രാമകൃഷ്ണന്‍ ഫല്‍ഗ് ഓഫ് ചെയ്യും. പരിപാടിയോടനുബന്ധിച്ച് ഫല്‍ഷ് മോബ്, തെരുവുനാടകം എന്നിവ നടക്കുമെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments