പേരൂര്‍ പി. രാജഗോപാലിനെ അനുസ്മരിച്ചു
അന്തരിച്ച മുതിര്‍ന്ന ജില്ലാ സാക്ഷരതാ സമിതി അംഗവും ഗാന്ധിയനുമായ പേരൂര്‍ പി. രാജഗോപാലാല്‍ അനുസ്മരണ യോഗം നടന്നു. ജില്ലാ സാക്ഷരത മിഷന്റെ ആഭിമുഖ്യത്തില്‍ ജില്ലാ പഞ്ചായത്തില്‍ നടന്ന അനുസ്മരണം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. കെ. ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. പാലക്കാട് ജില്ലയിലെ സാക്ഷരതാ പ്രസ്ഥാനത്തെ കര്‍മ്മനിരതമായ പ്രവര്‍ത്തനത്തിലൂടെ കൈപിടിച്ചുയര്‍ത്തിയ വ്യക്തിയാണ് അദ്ദേഹമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അനുസ്മരിച്ചു. കഴിഞ്ഞ ജൂണ്‍ എട്ടിനാണ് പുലാപ്പറ്റ ഉമ്മനഴി പനയങ്കുളത്ത് പേരൂര്‍ പി. രാജഗോപാല്‍ അന്തരിച്ചത്. ചുരുങ്ങിയ കാലത്തെ സൈനിക മേഖലയിലെ സേവനത്തിനുശേഷം ചിട്ടയായ ദിനചര്യയിലൂടെ തികഞ്ഞ ഗാന്ധിയനായി മാറിയ അദ്ദേഹം പിന്നീട് പേരൂര്‍ ബേസിക് ട്രെയിനിങ് സ്‌കൂളില്‍ അധ്യാപക പരിശീലനം നേടുകയും പേരൂര്‍ എ. എസ.് ബി. സ്‌കൂളിലെ പ്രധാന അധ്യാപകനായി വിരമിക്കുകയും ചെയ്തു. സംസ്ഥാനത്ത് ജയില്‍ സാക്ഷരതയ്ക്ക് തുടക്കം കുറിച്ചുകൊണ്ട് അദ്ദേഹം പാലക്കാട് ജില്ലയിലെ സാക്ഷരത സമിതി അംഗമായി സജീവ പ്രവര്‍ത്തനം കാഴ്ചവെച്ചു. ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ കീഴിലുള്ള പാരാലീഗല്‍ വോളണ്ടിയേഴ്‌സിനുള്ള അഗ്‌നിശമനസേനാ വിഭാഗത്തിന്റെ പരിശീലന പരിപാടിയിലും അദ്ദേഹം സജീവ നേതൃത്വം കൊടുത്തു. കൂടാതെ പൊതുരംഗത്ത് വിവിധ മേഖലകളില്‍ കര്‍മ്മനിരതനായിരുന്ന പേരൂര്‍ പി. രാജഗോപാലാല്‍ മുതിര്‍ന്ന പൗരനെന്ന നിലയിലും വിവിധ ഔദ്യോഗിക പരിപാടികളില്‍ ആദരിക്കപ്പെട്ടിരുന്നു.
പരിപാടിയില്‍ സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി. എം. അബ്ദുല്‍ കരീം, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ കെ. .ബിനുമോള്‍, ജില്ലാ പഞ്ചായത്ത് അംഗം എം.കെ. ദേവി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രിയ കെ. ഉണ്ണികൃഷ്ണന്‍, സാക്ഷരത മിഷന്‍ ജില്ലാ അസിസ്റ്റന്റ് കോഡിനേറ്റര്‍ പി.വി പാര്‍വതി, റിസോഴ്‌സ് പേഴ്‌സണ്‍മാരായ വിജയന്‍ മാസ്റ്റര്‍, രാജന്‍ മാസ്റ്റര്‍, കേശവന്‍ മാസ്റ്റര്‍, നോഡല്‍ പ്രേരക്മാര്‍, പ്രേരക്മാര്‍ എന്നിവര്‍ സംസാരിച്ചു.
- Log in to post comments