Post Category
ജില്ലാകലക്ടറുടെ പരാതി പരിഹാര അദാലത്ത് 22 ന്
ജില്ലാ കലക്ടര്‍ ഡി.ബാലമുരളിയുടെ അധ്യക്ഷതയില്‍ പരാതി പരിഹാര അദാലത്ത് ജൂണ്‍ 22 ന് മണ്ണാര്‍ക്കാട് താലൂക്കിലെ അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ നടക്കും. ജൂണ്‍ 10 മുതല്‍ മണ്ണാര്‍ക്കാട് താലൂക്ക്, വില്ലേജ് ഓഫീസുകള്‍, അക്ഷയ കേന്ദ്രങ്ങള്‍ വഴി അപേക്ഷ സ്വീകരിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ ദൂരിതാശ്വാസ നിധി, നിയമ-ഭൂമി-റേഷന്‍ കാര്‍ഡ് സംബന്ധമായ പരാതികള്‍ ഒഴികെയുള്ള പരാതികളാണ് അദാലത്തില്‍ പരിഗണിക്കും. സി.എം.ഡി.ആര്‍.എഫ് സംബന്ധിച്ച പരാതികള്‍ അദാലത്തില്‍ ലഭിക്കുന്ന മുറയ്ക്ക് ഓണ്‍ലൈനായി സ്വീകരിക്കാന്‍ താലൂക്കില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട് . ഫോണ്‍: 0491-2505309
date
- Log in to post comments