Post Category
എം.ആര്‍.എസില്‍ സീറ്റ് ഒഴിവ്
പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുളള ആണ്‍കുട്ടികള്‍ക്കായുളള നടുവത്തപ്പാറ ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഈ അദ്ധ്യയന വര്‍ഷത്തിലെ അഞ്ച്, ആറ്, ഏഴ്, എട്ട്, ഒമ്പത് ക്ലാസുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കാം. അപേക്ഷയോടൊപ്പം ജാതി, കുടുംബ വാര്‍ഷിക വരുമാന സര്‍ട്ടിഫിക്കറ്റുമായി ജൂണ്‍ 20 മുന്‍പ് സ്‌കൂളില്‍ നേരിട്ട് എത്തണം. പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് താമസം, ഭക്ഷണം, പഠനോപകരണങ്ങള്‍ സൗജന്യമായി ലഭിക്കും. അപേക്ഷ ഫോറത്തിന് സ്‌കൂളുമായി ബന്ധപ്പെടാം. ഫോണ്‍: 04922217217, 9847866388
date
- Log in to post comments