Skip to main content

കയര്‍ ഭൂവസ്ത്രവിതാനം ജില്ലാതല ഉദ്ഘാടനം 23ന്

വലിയപറമ്പ ഗ്രാമപഞ്ചായത്തില്‍ ഇടയിലെക്കാട് സെന്‍ട്രല്‍ ബോട്ട് ജെട്ടിമുതല്‍ പാലം സൈറ്റ്‌വരെ ഉപ്പുവെള്ളം കയറുന്നതിനെതിരെ ബണ്ട് നിര്‍മ്മാണവും കയര്‍ഭൂവസ്ത്രം വിരിച്ച് മണ്ണ് ജലസംരക്ഷണ പ്രവര്‍ത്തയുടെയും ഉദ്ഘാടനവും ഈ മാസം 23ന് നടക്കും.  ഉച്ച കഴിഞ്ഞ് 2.30ന് ഇടയിലെക്കാട് നടക്കുന്ന ചടങ്ങില്‍ എം.രാജഗോപാലന്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിക്കും. വലിയപറമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ടി അബ്ദുള്‍ ജബാര്‍ അധ്യക്ഷതവഹിക്കും. നീലേശ്വരം ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് വി.പി ജാനകി മുഖ്യാതിഥിയായിരിക്കും. 
മണ്ണ് ജലസംരക്ഷണം ലക്ഷ്യമാക്കി വലിയപറമ്പ ഗ്രാമപഞ്ചായത്ത്, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, കയര്‍വികസനവകുപ്പ്  സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

date