Post Category
സര്‍ഗോത്സവം 28 മുതല്‍ കാഞ്ഞങ്ങാട്
പട്ടികവര്‍ഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍സെക്കന്ററി സ്‌കൂളില്‍ ഡിസംബര്‍ 28,29,30 തീയതികളിലായി സര്‍ഗോത്സവം എന്ന പേരില്‍ കലാസാംസ്‌കാരിക പരിപാടി സംഘടിപ്പിക്കും. 32 ഇനങ്ങളിലായി നടക്കുന്ന മത്സരപരിപാടിയില്‍ രണ്ടായിരത്തോളം പേര്‍ മാറ്റുരയ്ക്കാനെത്തും. 28 ന് രാവിലെ 10 മണിക്ക് പട്ടകജാതി-പട്ടകവര്‍ഗ വികസന വകുപ്പു മന്ത്രി എ.കെ ബാലന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. 30 ന് വൈകുന്നേരം നടക്കുന്ന സമാപന പരിപാടി റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പു മന്ത്രി ഇ.ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും.
date
- Log in to post comments