ഫാഷന്‍ ഡിസൈനിംഗില്‍ ഡിഗ്രി
സംസ്ഥാന സര്‍ക്കാര്‍ അക്ഷയ ഊര്‍ജ അവാര്‍ഡ് ; പ്രഖ്യാപനം ഇന്ന്
2018 ലെ സംസ്ഥാന സര്‍ക്കാര്‍ അക്ഷയ ഊര്‍ജ്ജ അവാര്‍ഡ് പ്രഖ്യാപനം വൈദ്യുതി വകുപ്പ് മന്ത്രി എം. എം. മണി ഇന്ന്( ജൂണ്‍ 18) 11 മണിക്ക് നിയമസഭാ മീഡിയ റൂമില്‍ നിര്‍വഹിക്കും. അക്ഷയഊര്ജ്ജരംഗത്ത് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന വ്യവസായിക വാണിജ്യ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പൊതു സ്ഥാപനങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍, സ്ഥാപനങ്ങള്‍, വ്യക്തികള്‍, എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായാണ് സംസ്ഥാന സര്‍ക്കാര്‍ അനെര്‍ട്ട് മുഖാന്തിരം അവാര്‍ഡ് നല്കി ആദരിക്കുന്നത്. അവാര്‍ഡ് ജേതാക്കളായ സ്ഥാപനങ്ങള്‍ക്ക് ഒരു ലക്ഷം രൂപയും വ്യക്തികള്‍ക്ക് അന്‍പതിനായിരം രൂപയുമാണ് സമ്മാനത്തുക. ഇതോടൊപ്പം ഫലകവും പ്രശസ്തി പത്രവും സമ്മാനിക്കും.
ഫാഷന്‍ ഡിസൈനിംഗില്‍ ഡിഗ്രി
കേന്ദ്ര ടെക്സൈറ്റല്‍ മന്ത്രാലയത്തിന്റെ കീഴിലെ അപ്പാരല്‍ ട്രെയിനിംഗ് ആന്‍ഡ് ഡിസൈന്‍ സെന്ററും രാജീവ് ഗാന്ധി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡവലപ്മെന്റും സംയുക്തമായി നടത്തുന്ന മൂന്ന് വര്‍ഷത്തെ ബി വോക് ഡിഗ്രി ഇന്‍ ഫാഷന്‍ ഡിസൈന്‍ ആന്‍ഡ് റീട്ടെയില്‍ കോഴ്സില്‍ ഒഴിവുളള സീറ്റുകളിലേക്ക് പ്ലസ് ടു യോഗ്യതയുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താല്പര്യമുളളവര് അനുബന്ധ രേഖകളുമായി ജൂണ്‍ 20ന് 11 മണിക്ക് തളിപ്പറമ്പ് നാടുകാണിയിലെ എ.ടി.ഡി.സി സെന്ററില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍ - 0460 2226110, 9746394616.
ഡിപ്ലോമ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു
ടൂറിസം വകുപ്പിന് കീഴിലെ കോഴിക്കോട് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റില്‍ പുതുതായി ആരംഭിക്കുന്ന ഒന്നര വര്‍ഷത്തെ തൊഴിലധിഷ്ഠിത ഹോട്ടല്‍ മാനേജ്മെന്റ് ഡിപ്ലോമ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര സര്‍ക്കാറിന്റെ നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഹോട്ടല്‍ മാനേജ്മെന്റ് ആന്റ് കാറ്ററിങ് ടെക്നോളജിയുടെ ഫുഡ് പ്രൊഡക്ഷന്‍, ഫുഡ് ആന്‍ഡ് ബീവറേജ് സര്‍വീസ്, ഹൗസ് കീപ്പിങ് ഓപ്പറേഷന്‍സ് എന്നീ ഡിപ്ലോമ കോഴ്സുകളുടെ പ്രവേശനം പ്ലസ് ടു മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ്. ഇരുപത്തഞ്ച് വയസ്സാണ് പ്രായപരിധി. എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്ക് സീറ്റ് സംവരണവും വയസിളവുമുണ്ട്. അപേക്ഷാ ഫോമും വിശദ വിവരങ്ങളും www.sihmkerala.com എന്ന വെബ്സൈറ്റിലും കോഴിക്കോട് വരക്കല്‍ ബീച്ചിനടുത്തുളള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് ഓഫീസിലും ലഭിക്കും. 400 രൂപയാണ് ഫീസ്. എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്ക് 200 രൂപ. 30 സീറ്റുകളാണ് ഓരോ വിഭാഗത്തിലും അനുവദിച്ചിരിക്കുന്നത്. അപേക്ഷ സമര്‍പ്പിക്കുന്നതിനുളള അവാസന തീയതി ജൂലൈ മുന്ന്.
കാര്‍ഷിക വികസന സമിതി യോഗം 21 ന്
ജില്ലാതല കാര്‍ഷിക വികസന സമിതിയുടെ യോഗം ജൂണ്‍ 21 ന് രാവിലെ 10.30 ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന്റെ ചേമ്പറില്‍ ചേരുമെന്ന് കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
വസ്തു ലേലം ചെയ്യും
വില്‍പ്പന നികുതി കുടിശ്ശിക ഈടാക്കുന്നതിനായി ഏറ്റെടുത്ത കോഴിക്കോട് താലൂക്ക് എലത്തൂര്‍ വില്ലേജില്‍ റി സര്‍വ്വെ 39/7 ല്‍ പെട്ട 17 1/4 സെന്റ് സ്ഥലവും സ്ഥാവര വസ്തുക്കളും ഇന്ന്( ജൂണ്‍ 18) ഉച്ചയ്ക്ക് 11 ന് എലത്തൂര്‍ വില്ലേജില്‍ ലേലം ചെയ്യുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.
- Log in to post comments