Post Category
വവ്വാലുകള്‍- ആശങ്ക വേണ്ട
വവ്വാലുകളെ പരിസരപ്രദേശങ്ങളില്‍ കാണുന്നതില്‍ ആശങ്ക വേണ്ടെന്നും അവയെ ഭയപ്പെടുത്തി ഒഴിപ്പിക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും ജില്ലാമെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ജില്ലയില്‍ പലയിടങ്ങളിലായി വവ്വാലുകളെ കൂട്ടത്തോടെ കാണുന്നത് പ്രദേശവാസികളില്‍ ആശങ്ക പരത്തുന്നതിനാല്‍ കൂട്ടത്തോടെ അവയെ ഒഴിപ്പിക്കുന്നതായി പരാതികള്‍ ലഭിക്കുന്നുണ്ട്. പേടിപ്പിച്ച് ഓടിപ്പിക്കുന്നത് വിപരീത ഫലമാണ് ഉണ്ടാക്കുക. അതിനാല്‍ അവയുടെ ആവാസ വ്യവസ്ഥയില്‍ തന്നെ ജീവിക്കാനുള്ള സ്വാതന്ത്യം അനുവദിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഓര്‍മിപ്പിച്ചു. വവ്വാലുമായി ബന്ധപ്പെട്ട് സോഷ്യമീഡിയ വഴി പ്രചരിക്കുന്ന അനാവശ്യ പ്രചരണങ്ങള്‍ ഒഴിവാക്കണമെന്നും ഡിഎംഒ അഭ്യര്‍ഥിച്ചു.
date
- Log in to post comments