Skip to main content

സൗജന്യ തൊഴില്‍ പരിശീലനം

       കുടുംബശ്രീ വഴി നടപ്പാക്കുന്ന കേന്ദ്രാവിഷ്‌കൃത നൗപുണ്യ വികസന പദ്ധതിയായ ദീന്‍ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്യയോജനയിലൂടെ പ്ലസ്ടു പാസായ  ഗ്രാമീണ മേഖലയിലെ 18-നും 35-നും ഇടയില്‍ പ്രായമുള്ള യുവതികള്‍ക്ക് സൗജന്യ തൊഴില്‍ പരിശീലനവും തൊഴിലും നല്‍കുന്നു.   ജൂണ്‍ 20-ന് ആരംഭിക്കുന്ന ആറ് മാസം ദൈര്‍ഘ്യമുള്ള ഫാഷന്‍ ഡിസൈനിംഗ് സൗജന്യ കോഴ്‌സുകളിലേക്ക് കോഴിക്കോട് ഹോളിക്രോസ് കോളേജിലെ ട്രെയിനിംഗ് സെന്ററില്‍ അപേക്ഷ നല്‍കാം. ഫോണ്‍-: 7594 06 60 60.

 

date