വയോജന അധിക്ഷേപ നിരോധന ദിനാചരണം നാളെ
സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ലോക വയോജന അധിക്ഷേപ നിരോധന ദിനാചരണം ജൂണ്‍ 15ന് കോട്ടക്കല്‍ സി.എച്ച് ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ 11 ന് പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ പരിപാടി ഉദ്ഘാടനം ചെയ്യും. കോട്ടക്കല്‍ നഗരസഭ ചെയര്‍മാന്‍ കെ.കെ. നാസര്‍ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്ഥിരസമിതി ചെയര്‍പേഴ്സണ്‍ ഹാജറുമ്മ ടീച്ചര്‍, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ കെ. കൃഷ്ണമൂര്‍ത്തി, കോട്ടക്കല്‍ നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ ബുഷറ ഷബീര്‍, സംസ്ഥാന വയോജന കൗണ്‍സില്‍ അംഗം സി. വിജയലക്ഷ്മി തുടങ്ങിയവര്‍ പങ്കെടുക്കും.
മുതിര്‍ന്ന പൗര•ാരുടെ ശാരീരിക-മാനസിക ആരോഗ്യം, നിയമ പരിരക്ഷ, വിവിധ ക്ഷേമ പദ്ധതികള്‍ എന്നീ വിഷയങ്ങളെ പറ്റി വിദഗ്ധര്‍ ക്ലാസ്സെടുക്കും. വിളംബര ജാഥ, കലാപരിപാടികള്‍ എന്നിവയും ദിനാചരണത്തിന്റെ ഭാഗമായി നടക്കും. വയോജനങ്ങള്‍ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്ത് പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുകയും അവര്‍ക്കായുള്ള വിവിധ ക്ഷേമപദ്ധതികള്‍ പരിചയപ്പെടുത്തുകയുമാണ് ദിനാചരണത്തിന്റെ ഉദ്ദേശ്യം.
- Log in to post comments