സസ്‌പെൻഡ് ചെയ്തു
തൊഴിൽരഹിത വേതന വിതരണത്തിലെ ക്രമക്കേടിനെ തുടർന്ന് വരന്തരപ്പിളളി ഗ്രാമപഞ്ചായത്ത് ഓഫീസിലെ ക്ലർക്ക് സൈജു പി സിയെ തൃശൂർ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ 2019 ജൂൺ 11 മുതൽ പ്രാബല്യത്തിൽ സസ്‌പെൻഡ് ചെയ്തു. സൈജു 2019 മാർച്ചിൽ തൊഴിൽ രഹിത വേതനം വിതരണം ചെയ്തതിൽ അപാകതകളും ക്രമക്കേടുകളും കണ്ടെത്തിയതായി പഞ്ചായത്ത് വകുപ്പിലെ പെർഫോമൻസ് ഓഡിറ്റ് വിഭാഗം സീനിയർ സൂപ്രണ്ട് റിപ്പോർട്ട് ചെയ്തിനെ തുടർന്നാണ് 1960 ലെ കേരള സിവിൽ സർവീസ് (ക്ലാസിഫിക്കേഷൻ , കൺട്രോൾ ആൻഡ് അപ്പീൽ) ചട്ടം 10 പ്രകാരം അന്വേഷണത്തിനും അച്ചടക്കനടപടികൾക്കും മുന്നോടിയായി സസ്‌പെൻഡ് ചെയ്ത്. തൊഴിൽ രഹിത വേതന ഗുണഭോക്താക്കൾക്ക് വേതനം വിതരണം ചെയ്തതായി കാണിക്കുക എന്നാൽ അക്വിറ്റിൻസ് രജിസ്റ്ററിൽ അവരുടെ ഒപ്പ് രേഖപ്പെടുത്തിയിട്ടില്ല എന്ന് കാണുക, ഒരു ഗുണഭോക്താവിന് തന്നെ തൊഴിൽരഹിത വേതനം രണ്ട് തവണ നൽകിയതായി രേഖപ്പെടുത്തുക, ഒരേ ഗുണഭോക്താവ് തന്നെ മുൻ വർഷങ്ങളിൽ ഇട്ട ഒപ്പും ഇപ്പോഴത്തെ ഒപ്പും തമ്മിൽ വ്യത്യാസമുളളതായും കാണുക എന്നിങ്ങനെയുളള ക്രമക്കേടുകളാണ് കണ്ടെത്തിയത്. ആകെ 13440 രൂപയുടെ സാമ്പത്തിക തിരിമറി നടന്നതായി പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. കുറ്റക്കാർക്കെതിരെ ശക്തമായ വകുപ്പ് തലനടപടി ഉണ്ടാകുമെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.
- Log in to post comments