Skip to main content

ഗവ.ഐ.ടി.ഐ: മെട്രിക് ട്രേഡുകളിലേക്ക് അപേക്ഷ നൽകാം

ആലപ്പുഴ: കായംകുളം ഗവ.ഐ.ടി.ഐയിൽ എൻ.സി.വി.ടി അഫിലയേഷനുള്ള മെട്രിക് ട്രേഡുകളിലേക്ക് ഓഗസ്റ്റിൽ പ്രവേശനം നൽകുന്നതിന് അപേക്ഷ സ്വീകരിക്കുന്നു. ഡ്രാഫ്ട്‌സ്മാൻ (സിവിൽ), കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് എന്നീ ട്രേഡുകളിലേക്ക് ജൂൺ 20 മുതൽ www.itiadmissions.kerala.gov.in  വെബ്‌സൈറ്റ് മുഖേന അപേക്ഷിക്കാം. അപേക്ഷ ഫീസ് 100 രൂപ. ട്രേഡ് ഓപ്ഷൻ അതത് ഐ.ടി.ഐയിൽ നടത്തുന്ന കൗൺസലിങ് സമയത്ത് നൽകാം. ജൂൺ 29വരെ അപേക്ഷ സ്വീകരിക്കും. ഫോൺ: 0479-2442900.

date