Skip to main content

വായനമരം ക്വിസ് മത്സരം ഇന്ന് പുന്നപ്രയിൽ

 
 ആലപ്പുഴ: വായനവാരാചരണ പരിപാടിയുടെ ഭാഗമായി വായനവാരാചരണ സംഘാടക സമിതിയുടെ നേതൃത്വത്തിൽ ഹൈസ്‌കൂൾ വിദ്യാത്ഥികൾക്കായി വായന മരം ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ഇന്ന് ( ജൂൺ 20ന്) രാവിലെ 11 മണിക്ക് പുന്നപ്ര എം.ഇ.എസ്.സ്‌കൂളിൽ സബ് കളക്ടർ വി.ആർ.കൃഷ്ണ തേജ പരിപാടി ഉദ്ഘാടനം ചെയ്യും. വായനവാരാചരണ സന്ദേശം ഗ്രന്ഥകാരനും ആലപ്പുഴ മെഡിക്കൽ കോളേജിലെ മെഡിസിൻ വിഭാഗം പ്രൊഫസറുമായ ഡോ.ബി.പദ്മകുമാർ നൽകും. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ജൂനൈദ് ആധ്യക്ഷം വഹിക്കും. പി.എൻ.പണിക്കരുടെ ഫോട്ടോ അനാച്ഛാദനം ചുനക്കര ജനാർദ്ദനൻ നായർ നിർവ്വഹിക്കും.  പുന്നപ്ര തെക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധർമ്മ ഭുവനചന്ദ്രൻ, പുന്നപ്ര തെക്ക് പഞ്ചായത്ത് മെമ്പർ സീനത്ത് സുൾഫി, വിദ്യാഭ്യാസ വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ ധന്യാ വി.കുമാർ, ജില്ല ഇൻഫർമേഷൻ ഓഫീസർ ചന്ദ്രഹാസൻ വടുതല എം.ഇ.എസ് സ്‌കൂൾസ് ചെയർമാൻ എം.എസ്. നൗഷാദ് അലി, പി.എം.പണിക്കർ ഫൗണ്ടേഷൻ സെക്രട്ടറി നാട്ടുവെളിച്ചം പ്രതാപൻ, എം.ഇ.എസ് സ്‌കൂൾസ് മാനേജർ അബ്ദുൾ ഖാദർ കുഞ്ഞ്,  ആലപ്പുഴ ജില്ല ശിശുക്ഷേമ സമിതി  മെമ്പർ കെ.നാസർ,  പി.ടി.എ പ്രസിഡന്റ് ഹസൻ എം.പൈങ്ങാമഠം, എം,ഇ.എസ് പ്രിൻസിപ്പൽ എ.എൽ ഹസീന  എന്നിവർ പങ്കെടുക്കും. 

പൊലീസ് കംപ്ലൈന്റ് അതോറിറ്റി:
വിചാരണ മാറ്റി

ആലപ്പുഴ: ജില്ലയിലെ പൊലീസ് പരാതി അതോറിറ്റിയുടെ  ഇന്ന് (ജൂൺ 20) നടത്താനിരുന്ന      വിചാരണ  മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന്  ജില്ലാതല പൊലീസ് കംപ്ലൈയിന്റ് അതോറിറ്റി  സെക്രട്ടറി അറിയിച്ചു.

ജില്ലാ വികസന സമിതിയോഗം ജൂൺ 29ന്

ആലപ്പുഴ: ജൂൺ മാസത്തെ ജില്ലാ വികസന സമിതിയോഗം ജില്ലാ ആസൂത്രണ സമിതി സെക്രട്ടേറിയറ്റ് കോൺഫ്രൻസ് ഹാളിൽ ജൂൺ 29 ശനിയാഴ്ച രാവിലെ 11 മണിക്ക് ചേരുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

date