Skip to main content

അന്താരാഷട്ര യോഗാദിനം;  ജില്ലയില്‍ വിവിധ പരിപാടികള്‍ 

അന്താരാഷ്ട്ര യോഗദിനത്തിന്റെ ഭാഗമായി കേന്ദ്ര ഫീല്‍ഡ് ഔട്ട്‌റീച്ച് ബ്യൂറോ ജില്ലയിലുടനീളം വിവിധ പരിപാടികള്‍ നടത്തും. ജൂണ്‍ 20 ന് രാവിലെ 10 ന് മാനന്തവാടി മുനിസിപ്പാലിറ്റി ടൗണ്‍ ഹാളില്‍ അങ്കണവാടി പ്രവര്‍ത്തകര്‍ക്കും ഉച്ചയ്ക്ക് 12ന് സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളേജിലും വൈകിട്ട് 3.30ന് ലക്കിടി ജവഹര്‍ നവോദയാ വിദ്യാലയത്തിലും യോഗാദിന ബോധവത്കരണ ക്ലാസും പരീശീലനവും സംഘടിപ്പിക്കും. സ്‌കൂള്‍, കോളേജ് തലങ്ങളില്‍ യോഗയുമായി ബന്ധപ്പെട്ട് നടത്തുന്ന പരിപാടികളില്‍ കുട്ടികള്‍ക്കായി വിവിധ മത്സരങ്ങള്‍ നടത്തും. കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ഭാഗമായ സോങ്ങ് ആന്റ് ഡ്രാമാ ഡിവിഷന്റെ രജിസ്‌ട്രേഡ് ട്രൂപ്പുകള്‍ അവതരിപ്പിക്കുന്ന നാടന്‍പാട്ടും ഇതിനോടനുബന്ധിച്ച് നടത്തും. ജൂണ്‍ 21 ന് രാവിലെ 10 ന് മാനന്തവാടി അമൃത വിദ്യാലയം, 12 മണിക്ക് മാനന്തവാടി ഗവണ്‍മെന്റ് കോളേജ്, ഉച്ചയ്ക്ക് 2 ന് കല്‍പ്പറ്റ എന്‍.എസ്.എസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍, വൈകിട്ട് 3 ന് മാനന്തവാടി ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂള്‍ ഹാള്‍, 6 ന് മാനന്തവാടി ശ്രീപ്രണവം യോഗാ വിദ്യാലയം എന്നിവിടങ്ങളില്‍ ആഘോഷപരിപാടികള്‍ നടക്കും. 
 

date