Post Category
സുരക്ഷ 2019: എബിസി ജില്ലാതല ശിൽപശാല സംഘടിപ്പിച്ചു
തെരുവുനായ വന്ധീകരണ പദ്ധതി സുരക്ഷ 2019 യോടനുബന്ധിച്ച് ജില്ലാതല ശില്പശാലയുടെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.കെ ഉദയപ്രകാശൻ നിർവഹിച്ചു. ജില്ലാപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ചൊവ്വന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കെ സതീശൻ, ജില്ലാ പഞ്ചായത്തംഗം കെ ജയശങ്കർ, കുടുംബശ്രീ ജില്ലാമിഷൻ കോ-ഓർഡിനേറ്റർ കെ ജ്യോതിഷ്കുമാർ, മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. ഗിരിജ, ഡോ. ഗിരിദാസ്, കുടുംബശ്രീ പ്രോഗ്രാം മാനേജർ ഡോ.രവി കുമാർ തുടങ്ങിയവർ ശില്പശാലയിൽ പങ്കെടുത്തു. തുടർന്ന് എബിസി പദ്ധതി പ്രമേയമാക്കിയ നാടകം രംഗശ്രീ അവതരിപ്പിച്ചു.
date
- Log in to post comments