എറണാകുളം വാര്‍ത്തകള്‍
പട്ടികജാതി യുവതീയുവാക്കളില്‍ നിന്നും അപ്രന്റീസ് ക്ലര്‍ക്ക് കം ടൈപ്പിസ്റ്റ് പരിശീലനാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിക്കുന്നു
കാക്കനാട്: ജില്ലയിലെ അഭ്യസ്തവിദ്യരും തൊഴില്‍ രഹിതരുമായ പട്ടികജാതി യുവതീയുവാക്കള്‍ക്ക് പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള എറണാകുളം ജില്ലാ പട്ടികജാതി വികസന ഓഫീസ്, വിവിധ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകള്‍, ഗവ. ഐ.ടി.ഐ എന്നിവിടങ്ങളില്‍ നിലവിലുള്ളതും പ്രതീക്ഷിക്കുന്നതുമായ ഒഴിവുകളിലേക്ക് അപ്രന്റീസ് ക്ലര്‍ക്ക് കം ടൈപ്പിസ്റ്റ് തസ്തികയില്‍ പരിശീലനം നല്‍കുന്നതിന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അപേക്ഷകള്‍ ക്ഷണിക്കുന്നു. ബിരുദധാരികളും മലയാളത്തില്‍ കമ്പ്യൂട്ടര്‍ ടൈപ്പിംഗ് പരിജ്ഞാനമുള്ളവരും DCA / COPA പാസ്സായിട്ടുമുള്ള 20നും 35നും മദ്ധ്യേ പ്രായമുള്ള എറണാകുളം ജില്ലയിലെ പട്ടികജാതി വിഭാഗക്കാരായിരിക്കണം അപേക്ഷകര്‍. ഒരു വര്‍ഷമാണ് പരിശീലന കാലയളവ്. പ്രതിമാസം 10000 രൂപ സ്റ്റൈപ്പന്റായി നല്‍കും.
അപേക്ഷകന്റെ പൂര്‍ണ്ണ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച്, വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ ജാതി, വിദ്യാഭ്യാസ യോഗ്യത, ജനനതീയതി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഈ മാസം 26ന് വൈകീട്ട് അഞ്ച് മണിക്ക് മുന്‍പായി എറണാകുളം ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484 2422256.
എന്‍ട്രികള്‍ ക്ഷണിക്കുന്നു
കാക്കനാട്: യുവജനങ്ങളുടെ കലാ-കായിക- സാഹിത്യശേഷി പരിപോഷിപ്പിക്കുന്നതിന് കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിച്ചു വരുന്ന കേരളോത്സവത്തിന്റെ 2019 വര്‍ഷത്തെ ലോഗോയ്ക്ക് മത്സരാടിസ്ഥാനത്തില്‍ എന്‍ട്രികള്‍ ക്ഷണിക്കുന്നു. ഈ മാസം വൈകീട്ട് 30ന് വൈകീട്ട് അഞ്ചിന് മുന്‍പായി എന്‍ട്രികള്‍ ലഭിച്ചിരിക്കണം. എന്‍ട്രികള്‍ അയക്കുന്ന കവറിന് മുകളില്‍ 'കേരളോത്സവം - 2019 ലോഗോ' എന്ന് രേഖപ്പെടുത്തണം. തിരഞ്ഞെടുക്കപ്പെടുന്ന ലോഗോക്ക് 5000 രൂപ ക്യാഷ് അവാര്‍ഡും മൊമന്റോയും നല്‍കുന്നു. എന്‍ട്രികള്‍ അയക്കേണ്ട വിലാസം. മെമ്പര്‍ സെക്രട്ടറി, കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്, സ്വാമി വിവേകാനന്ദന്‍ യൂത്ത് സെന്റെര്‍, കുടപ്പനകുന്ന് പി.ഒ, തിരുവനന്തപുരം - 43. ഫോണ്‍ 0471 2733139, 2733777. ഇ മെയില്‍ വിലാസം ksywb@kerala.gov.in
[4:45 PM, 6/20/2019] ..: ടെണ്ടര്‍ ക്ഷണിച്ചു
ഇടപ്പള്ളി അഡീഷണല്‍ ICDS ഓഫീസ് ഉപയോഗത്തിനായി 2019-20 വര്‍ഷം വാഹനം കരാര്‍ അടിസ്ഥാനത്തില്‍ ലഭിക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സമര്‍പ്പിക്കേണ്ട അവസാന തിയതി ഈ മാസം 30. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484 2558060.
ലേലപരസ്യം
കുന്നത്തുനാട് താലൂക്ക് രായമംഗലം വില്ലേജ് ഗീതഭവനില്‍ ജി. സുരേഷ് ബാബു എന്നയാളുടെ പേരിലുണ്ടായിരുന്ന രായമംഗലം വില്ലേജ് ബ്ലോക്ക് 19-ല്‍ റീസര്‍വ്വെ 240/44 ല്‍ ഉള്‍പ്പെട്ട 04.05 ആര്‍ സ്ഥലവും സര്‍വ്വ ചമയങ്ങളും വില്‍പന നികുതി കുടിശ്ശികയിനത്തില്‍ 1,36,26,040 രൂപയും പലിശയും നടപടി ചെലവുകളും ഈടാക്കുന്നതിലേയ്ക്കായി അടുത്ത മാസം 18ന് രാവിലെ 11 മണിക്ക് രായമംഗലം വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. ലേലത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ നിരതദ്രവ്യം കെട്ടിവച്ച് ലേലത്തില്‍ പങ്കെടുക്കേണ്ടതാണെന്ന് കുന്നത്തുനാട് തഹസില്‍ദാര്‍ അറിയിച്ചു
- Log in to post comments