Skip to main content

സൗജന്യ ടെക്‌നിക്കല്‍ സെഷന്‍

സൗജന്യ ടെക്‌നിക്കല്‍ സെഷന്‍

 

കേരളസര്‍ക്കാര്‍ പൊതുമേഖല സ്ഥാപനമായ കെല്‍ട്രോണിന്റെ കോഴിക്കോട് റെയില്‍വേ ലിങ്ക് റോഡിലുള്ള നോളേജ് സെന്ററില്‍ വെച്ച്  Linux, Apache, MySQL, PHP ടെക്‌നോളജികളില്‍ ഏകദിന സൗജന്യ ടെക്‌നിക്കല്‍ സെഷന്‍ ജൂണ്‍ 22നു രാവിലെ 10 മണിക്ക് നടത്തും. ഐ.ടി രംഗത്തേക്ക്  പ്രവേശിക്കാന്‍ താല്‍പര്യപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. കൂടുതല്‍  വിവരങ്ങള്‍ക്കും മുന്‍കൂട്ടി രജിസ്‌ട്രേഷനുമായി ബന്ധപ്പെടുക.ഫോണ്‍: 8089245760

 

 

കംമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്റ് നെറ്റ്‌വര്‍ക്ക്‌മെയിന്റെനന്‍സ് കോഴ്‌സ്:  അപേക്ഷ ക്ഷണിച്ചു

 

കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണ്‍ നടത്തുന്ന കംമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്റ് നെറ്റ്‌വര്‍ക്ക്‌മെയിന്റെനന്‍സ് കോഴ്‌സിന്റെ 2019 - 2020 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന യോഗ്യത: പ്ലസ്ടു, ഐറ്റിഐ, ഡിപ്ലോമ, ബി.ടെക്ക്. പ്രായപരിധി ഇല്ല. ഇലക്‌ട്രോണിക്‌സ്, കംമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍, നെറ്റ്‌വര്‍ക്ക്, ലാപ്‌ടോപ് റിപെയര്‍, ഐ ഒ റ്റി, സിസിറ്റിവി ക്യാമറ ആന്റ ്‌മൊബൈല്‍ ടെക്‌നോളജി എന്നീ മേഖലയില്‍ ആയിരിക്കും പരിശീലനം നല്‍കുക. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുമായി തിരുവനന്തപുരം കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ നേരിട്ട് എത്തി അപേക്ഷ സമര്‍പ്പിക്കാം.  ksg.keltron.in എന്ന വെബ്‌സൈറ്റിലും അപേക്ഷ ഫോം ലഭ്യമാണ്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 30. വിശദവിവരങ്ങള്‍ക്ക്: 04712325154/4016555. 

 

 

കെല്‍ട്രോണില്‍ ലോജിസ്റ്റിക്‌സ് & സപ്ലൈചെയ്ന്‍ മാനേജ്‌മെന്റ് ഡിപ്ലോമ കോഴ്‌സ് 

 

കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണിന്റെ വഴുതക്കാടുള്ള നോളഡ്ജ് സെന്ററില്‍ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ലോജിസ്റ്റിക്‌സ് & സപ്ലൈചെയ്ന്‍ മാനേജ്‌മെന്റ് ഡിപ്ലോമ കോഴ്‌സിലേയ്ക്ക് പ്രവേശനം ആരംഭിച്ചു. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുമായി തിരുവനന്തപുരം കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ നേരിട്ട് എത്തി അപേക്ഷ സമര്‍പ്പിക്കാം. ksg.keltron.in എന്ന വെബ്‌സൈറ്റിലും അപേക്ഷ ഫോം ലഭ്യമാണ്. അപേക്ഷ സമര്‍പ്പിക്കേണ്‍ അവസാന തീയതി ജൂലൈ 30. വിശദവിവരങ്ങള്‍ക്ക് :0471-2325154/4016555.

 

 

 

വാഹനം  ടെണ്ടര്‍ ക്ഷണിച്ചു

കൊടുവളളി ഐ.സി.ഡി.എസ് പ്രൊജക്ടിന്റെ ആവശ്യത്തിലേക്ക് കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ വാഹനം (കാര്‍) ആവശ്യമുണ്ട്. താല്‍പര്യമുളള വ്യക്തികളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ എട്ട് രാവിലെ 11 മണിക്കകം. ഫോണ്‍ - 0495 2211525, 8281999301. 

 

 

 

റാങ്ക് ലിസ്റ്റ് റദ്ദാക്കി

കേരള വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസ വകുപ്പില്‍ വൊക്കേഷണല്‍ ഇന്‍സ്ട്രക്ടര്‍ - മെഡിക്കല്‍ ലെബോറട്ടറി ടെക്‌നീഷ്യന്‍ (എസ്.ആര്‍ ഫോര്‍ ഡി.എ 3 ശതമാനം Backlog) തസ്തികയുടെ (കാറ്റഗറി നം. 250/14) തെരഞ്ഞെടുപ്പിന് 2016 ജനുവരി 11 ന് നിലവില്‍ വന്ന റാങ്ക് ലിസ്റ്റ് കാലാവധി പൂര്‍ത്തിയാക്കിയതിനാല്‍ 2019 ജനുവരി 11 മുതല്‍ റദ്ദായതായി പി.എസ്.സി മേഖലാ ഓഫീസര്‍ അറിയിച്ചു

date